കെഎസ്‌ആര്‍ടിസി മാജിക്; വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി വേഗത്തിലെത്താം

കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. ഇന്നു മുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നഗരത്തിലേക്ക് സര്‍വീസ് ആരംഭിക്കും.

സ്വകാര്യബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കും

ആദ്യഘട്ടത്തില്‍ 4 സര്‍വീസുകളാണുണ്ടാവുക. കാക്കനാട്, ഫോര്‍ട്ട്‌കൊച്ചി, ചോറ്റാനിക്കര, ആലുവ എന്നിവിടങ്ങളിലേക്ക് മൊത്തം 16 സര്‍വീസ്. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചന.

ഗോശ്രീ ജംഗ്ഷനില്‍ മന്ത്രി ആന്റണി രാജു സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. സ്വകാര്യ ബസുകള്‍ക്കു കൂടി നഗരത്തിലേക്കു പ്രവേശനം നല്‍കുന്നതും പരിഗണനയിലാണ്. എന്നാല്‍ മാത്രമേ ദ്വീപു ജനതയുടെ യാത്രാക്ലേശത്തിനു പൂര്‍ണ പരിഹാരമാകുകയുള്ളു. സ്വകാര്യബസുകളുടെ പെര്‍മിറ്റ് നഗരത്തിലേക്കു നീട്ടി നല്‍കുന്നതു സംബന്ധിച്ചു നാറ്റ് പാക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ നാറ്റ് പാക് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. റൂട്ട് ഭേദഗതിക്കു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 31 കൊച്ചിയില്‍ ഉദ്യോഗസ്ഥ തല യോഗവും അടുത്തമാസം 9 നു തിരുവനന്തപുരത്തു മന്ത്രിതല യോഗവും നടക്കും.

prp

Leave a Reply

*