യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയ്ക്ക് ഗുണ്ടാബന്ധം; തെളിവ് കൈരളി ന്യൂസിന്

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന് ഗുണ്ടാബന്ധം. ഇയാള്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കൈരളി ന്യൂസിന് കിട്ടി.

ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ കൂട്ടാളികള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍.

പാറ്റൂര്‍ ഗുണ്ടാക്രമണത്തിലെ പ്രതികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവര്‍ക്കൊപ്പം സുഹൈല്‍ പലതവണ ഒത്തുകൂടി. പാറ്റൂര്‍ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട് മൂവരും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്.

prp

Leave a Reply

*