ഗോളടി നിര്‍ത്താതെ റാഷ്ഫോഡ്; യുനൈറ്റഡിന്റെ കിരീട വരള്‍ച്ചക്ക് അന്ത്യമാകുമോ?

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോളടിച്ചുകൂട്ടി വിസ്മയിപ്പിക്കുകയാണ് മാര്‍കസ് റാഷ്ഫോഡ് എന്ന ഇംഗ്ലീഷുകാരന്‍.

തകര്‍പ്പന്‍ ഫോമിലുള്ള താരം ലോകകപ്പിന് ശേഷം 10 മത്സരങ്ങളില്‍ അത്രയും ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിന് ജയിച്ച മത്സരത്തില്‍ ആദ്യം വല കുലുക്കിയത് റാഷ്ഫോഡ് ആയിരുന്നു. സീസണില്‍ താരത്തിന്റെ 18ാം ഗോള്‍ ആയിരുന്നു അത്.

സ്വന്തം പാദത്തില്‍നിന്ന് ഒറ്റക്ക് കുതിച്ച്‌ രണ്ട് പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കബളിപ്പിച്ചായിരുന്നു ആറാം മിനിറ്റിലെ സോളോ ഗോള്‍. പുതുതായി എത്തിയ വൗട്ട് വെഗോസ്റ്റ് ക്ലബിനായി കന്നി ഗോള്‍ കണ്ടെത്തിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് പട്ടിക തികച്ചത്.

റാഷ്ഫോഡിന്റെ ഫോം യുനൈറ്റഡിന്റെ ആറ് വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അന്ത്യം കുറിക്കുമെന്നാണ് കോച്ച്‌ എറിക് ടെന്‍ ഹാഗിന്റെ പ്രതീക്ഷ. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആദ്യപാദ സെമിയില്‍ മൂന്ന് ഗോളിന്റെ മുന്‍തൂക്കം ഉള്ളതിനാല്‍ അനായാസം ഫൈനലിലെത്താമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ന്യൂകാസില്‍ യുനൈറ്റഡോ സതാംപ്ടണോ ആയിരിക്കും ഫൈനലില്‍ എതിരാളിയാവുക.

prp

Leave a Reply

*