മുസ്ലിം ലീഗ്‌ സമ്മേളനത്തില്‍ കൈയാങ്കളി; ജില്ലാ സെക്രട്ടറിയുടെ കൈവെട്ടുമെന്ന്‌ പ്രസിഡന്റ്‌

ആലപ്പുഴ > മുസ്ലിം ലീഗ്‌ ജില്ലാ സമ്മേളനത്തില്‍ കൈയാങ്കളി. ജില്ലാ ജനറല്‍ സെക്രട്ടറിയുടെ കൈവെട്ടുമെന്ന്‌ ജില്ലാ പ്രസിഡന്റിന്റെ ഭീഷണി. വെല്ലുവിളി ഏറ്റെടുത്ത് ജനറല്‍ സെക്രട്ടറി ജില്ലാ പ്രസിഡിന്റിന്റെ വീടിന് മുന്നിലെത്തി. വീടിന് പുറത്തിറങ്ങാതെ പ്രസിഡന്റ്. ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് എ എം നസീറും കെ എം ഷാജി പക്ഷക്കാരനായ ജനറല്‍ സെക്രട്ടറി നജ്മ ബാബുവും ഏറ്റുമുട്ടിയത്. സമ്മേളനം കഴിഞ്ഞശേഷമാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയത്. ഇരുവരും […]

സിപിഎം ഫണ്ട് ചോര്‍ത്തിയെന്നാണ് ആരോപണം ; എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന പേരുകള്‍ കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് എം.വി. ഗോവിന്ദന്‍

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ വിവാദത്തില്‍ വി ഡി സതീശന്റെയും അടൂ‍ര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നുണ്ട് എന്നും എല്ലാം പുറത്തുവരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫണ്ട് സിപിഎം ചോര്‍ത്തി എടുത്തെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണെന്നും പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയാണെന്നും പറഞ്ഞു. മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നതെന്നും പറഞ്ഞു. ആറ്റിങ്ങലില്‍ 16 പേരുടെ ശുപാര്‍ശയില്‍ ഒപ്പിട്ടിരിക്കുന്നത് അടൂര്‍പ്രകാശാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിനെ […]

‘കാസര്‍ഗോഡ് ഗവ. കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ അനാശാസ്യം’; ആരോപണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം. രമ

കാസര്‍ഗോഡ്: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസര്‍ഗോഡ് ഗവ. കോളജിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നുമാറ്റിയ എം രമ. എസ്‌എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞു. പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെ ആണെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായകേസില്‍ ഉറച്ചുനില്‍ക്കുന്നതായും എം രമ പറഞ്ഞു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. എം രമയെ ചുമതലകളില്‍ […]

കെഎസ്‌ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്; 7200 പേരുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ശമ്ബളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്ബള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ […]

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തും, ഗോത്രവര്‍ഗത്തില്‍പ്പെട്ടയാളെ രാഷ്ട്രപതി ഓഫീസിലിരുത്തിയത് മോദിയെന്ന് അമിത് ഷാ

ഭോപ്പാല്‍: നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ അധികാരത്തിലെത്തിക്കണമെന്ന് മദ്ധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്‌നയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാര്‍ ദളിതരുടെയും, ദരിദ്രരുടെയും പിന്നാക്ക സമുദായക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സര്‍ക്കാര്‍ ആയിരിക്കുമെന്ന് 2014ല്‍ പ്രധാനമന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്ത് ചുമതലയേറ്റപ്പോള്‍ […]

ബഹിരാകാശ വാഹനത്തില്‍ ചോര്‍ച്ച; യാത്രികരെ കൊണ്ടുവരാന്‍ ‘സോയൂസ് എം.എസ് 23’ പുറപ്പെട്ടു

മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നുപേരെ തിരികെയെത്തിക്കാന്‍ റഷ്യന്‍ ബഹിരാകാശ പേടകം പുറപ്പെട്ടു. സോയൂസ് എം.എസ്- 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ചയാണ് കസാഖ്സ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ഫ്രാന്‍സിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്. ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സോയൂസ് എം.എസ്- 22 വാഹനത്തിന്റെ കൂളിങ് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് : അര്‍ഹരെ തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ സംവിധാനമില്ലെന്ന് തിരിച്ചടിച്ച്‌ യുഡിഎഫ് നേതാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ നടന്ന തട്ടിപ്പില്‍ രാഷ്ട്രീയപ്പോര്. അപേക്ഷകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അടൂര്‍ പ്രകാശ് എംപിയും ഒപ്പിട്ടത് ചൂണ്ടിക്കാട്ടി സിപിഎം രംഗത്ത് വന്നതിന് മറുപടിയുമായി യുഡിഎഫ് നേതാക്കളും രംഗത്ത് വന്നു. അര്‍ഹരെയും അനര്‍ഹരെയും തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ മാര്‍ഗ്ഗമില്ലെന്നും അത് ഫണ്ട് കൊടുക്കുമ്ബോള്‍ സര്‍ക്കാര്‍ നോക്കേണ്ട കാര്യമായിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ ആറ്റിങ്ങലെ 16 അപേക്ഷയില്‍ അടൂര്‍പ്രകാശ് ഒപ്പിട്ടിട്ടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുതിയ ആയുധമാക്കി സിപിഎം എടുത്തിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. […]

പി.കെ. ശശി കൈകാര്യം ചെയ്ത സാമ്ബത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നതായി പരാതി; പുത്തലത്ത് ദിനേശന്റെ അന്വേഷണത്തിന് ഇന്ന് തുടക്കമാകും

പാലക്കാട് : സാമ്ബത്തിക തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണം ഇന്ന് മുതല്‍. പി.കെ ശശി ചെയര്‍മാനായ യൂണിവേഴ്‌സല്‍ കോളേജിനായി സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ സമാഹരിച്ചതായാണ് ആരോപണം. പി.കെ. ശശി കൈകാര്യം ചെയ്തിട്ടുള്ള സാമ്ബത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നിട്ടുണ്ടന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സല്‍ കോളേജിനായി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 49 ലക്ഷം […]

യുദ്ധം തീര്‍ക്കാന്‍ ഷീയുമായി ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. റഷ്യക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ലോകസമാധാനത്തിന് ഇത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. അതേസമയം, എവിടെ വെച്ച്‌ ഷീയെ കാണുമെന്നോ കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ചോ സെലന്‍സ്കി പ്രതികരിച്ചിട്ടില്ല. ചൈന റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് തന്നെയാണ് താന്‍ […]

“കായ വറുത്തത്‌ വില്‍ക്കുന്ന കടയൊക്കെ ഒരു സംരംഭമാണോ..?’; സ്വപ്നം നയിച്ചൊരു ജിയോ

തിരുവനന്തപുരം > “കായ വറുത്തത്‌ വില്‍ക്കുന്ന കടയൊക്കെ ഒരു സംരംഭമാണോ..?’ സംസ്ഥാനത്തെ സംരഭക മുന്നേറ്റത്തെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്ന ചിലര്‍ ഇരുപ്പത്തിരണ്ടുകാരി ആനി ജോഷിയുടെ ജിയോ ചിപ്‌സ്‌ എന്ന സ്ഥാപനത്തെക്കുറിച്ചും ഇങ്ങനെ പറഞ്ഞേക്കാം. ഒരുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ആശയവും പ്രതീക്ഷകളുമായാണ് ആനിയും അമ്മ റിബുവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പടികയറുന്നത്. മലയാളിയുടെ തനതായ രുചിയെ ലോകമെങ്ങും എത്തിച്ച്‌ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡാകുകയായിരുന്നു ആനിയുടെ ആഗ്രഹം. ആശയം കേട്ട ജില്ലാ വ്യവസായ കേന്ദ്രം അധികൃതരും സര്‍ക്കാരും ആനിയോടൊപ്പം കട്ടയ്ക്ക് കൂടെ […]