ഇന്ത്യന്‍ ടെക്കികളെ ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍; കുടുയേറ്റ വ്യവസ്ഥകള്‍ ലഘൂകരിക്കുമെന്നും ഒലാഫ് ഷോള്‍സിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐടി വിദഗ്ധരേയും പ്രൊഫഷണലുകളേയും ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. പ്രൊഫഷണലുകള്‍ക്ക് വിസ ലഭിക്കാനും കുടുയേറ്റ വ്യവസ്ഥകള്‍ ലഘൂകരിക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായ ജര്‍മ്മനിയില്‍ പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷോള്‍സിന്റെ പ്രസ്താവന. നിങ്ങളില്‍ നിരവധിപേര്‍ ജര്‍മ്മനിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നതായി എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ക്ക് എല്ലാ മേഖലയിലേക്കും തൊഴിലാളികളെ ആവശ്യമായുണ്ട്. പ്രത്യേകിച്ച്‌ സോഫ്റ്റ്വെയര്‍ ഐടി മേഖലകളിലേക്ക്. ബെംഗളൂരുവിലെ സഎസ്‌എപി ലാബ്‌സ് […]

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാള്‍ തുടരും. മാര്‍ച്ച്‌ 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ ഏഴിന്‌ രാത്രി 10.15ന് […]

മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; നടപടി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം

കോട്ടയം: സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാര്‍ച്ച്‌ ഒന്നിന് നിലവില്‍ വരും. കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരവും യാത്രക്കാര്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിന്‍വലിപ്പിക്കാന്‍ വന്‍സമ്മര്‍ദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള […]

സിനിമയെ തകര്‍ക്കാന്‍ ബോളിവുഡ് മാഫിയ ശ്രമിക്കുന്നു; അമിതാഭ് ബച്ചനും ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെ കങ്കണ റണാവത്

അമിതാഭ് ബച്ചനും ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെകങ്കണ റണാവത്. ഇരുവരെയും ബോളിവുഡ് മാഫിയയുടെ ആളുകള്‍ എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം 2014 ല്‍ ഇറങ്ങിയ യാരിയാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതേ ദിവസം റിലീസ് ചെയ്യുന്നത്. ഇതോടെയാണ് കങ്കണ പ്രതികരണവുമായി രംഗത്ത് എത്തിയത്. “എമര്‍ജന്‍സി എന്ന സിനിമയുടെ റിലീസിനായി ഞാന്‍ ഇന്ഡസ്ട്രിയിലെ ഷെഡ്യൂള്‍ പരിശോധിച്ചപ്പോള്‍ കലണ്ടറില്‍ ഒരുപാട് ദിവസങ്ങളാണ് ഒഴിവുണ്ടായത്. ഈ വര്‍ഷം ഒക്ടോബര്‍ 20 ന് […]

പോണ്ടിങ്ങും ധോണിയുമല്ല…! ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടങ്ങളുള്ള ക്യാപ്റ്റന്‍ ഇതാ…

വനിത ട്വന്റി20 ലോകകപ്പില്‍ ഹാട്രിക് കിരീടവുമായി ആസ്ട്രേലിയ ചരിത്രം കുറിച്ചപ്പോള്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം. ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ ഇതിഹാസ നായകന്‍മാരായ റിക്കി പോണ്ടിങ്ങിനെയും എം.എസ് ധോണിയെയും മറികടന്നിരിക്കുകയാണ് മെഗ് ലാനിങ്. റിക്കി പോണ്ടിങ്ങ് നാല് കിരീടങ്ങളും എം.എസ് ധോണി മൂന്ന് ഐ.സി.സി കിരീടങ്ങളുമാണ് നേടിയത്. എന്നാല്‍, ഓസീസ് പെണ്‍പടക്കൊപ്പം അഞ്ച് വിശ്വകിരീടങ്ങളാണ് മെഗ് ലാനിങ് നേടിയത്. ഈ അപൂര്‍വ്വ നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായും […]

‘സര്‍ക്കാരിനോട് മാപ്പ്’, ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി

ഇസ്രയേലില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ കേരളത്തിലെത്തി. പുലര്‍ച്ചെ 4 മണിക്കാണ് ബിജു കുര്യന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. ‘സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം ഉണ്ടായി. സ്വമേധയാ തന്നെ മടങ്ങിയതാണ്’, ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചു വന്നില്ലെന്നും ബിജു പ്രതികരിച്ചു. ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്ന് […]

ബക്കാര്‍ഡി കുടിക്കുമെന്ന് സ്വപ്ന, മറുപടിയുമായി രവീന്ദ്രന്‍: സീമകള്‍ ലംഘിച്ച്‌ കൊണ്ട് മുഖ്യമന്ത്രിയുടേ വിശ്വസ്തന്റെ ചാറ്റ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രന് നല്ല അടുപ്പമാണുള്ളത്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ, സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മറുനാടന്‍. ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണില്‍ നിന്നുമാണ് സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് […]

കാറ്ററിംഗ് ജോലി കഴിഞ്ഞ് സാമ്ബ്രാണിക്കോടി കാണാനെത്തിയ യുവാക്കളെ കറുത്ത ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അകത്താക്കി പൊലീസ്

കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് വന്ന ഇന്നലെ കഷ്ടകാലത്തിന് കറുപ്പ് ഷര്‍ട്ട് ധരിച്ച്‌ സാമ്ബ്രാണിക്കോടി കാണാനെത്തിയ രണ്ട് യുവാക്കള്‍ക്ക് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കസ്റ്രഡിയില്‍ കഴിയേണ്ടിവന്നത് എട്ട് മണിക്കൂര്‍. ആലപ്പുഴ അരൂര്‍ സ്വദേശികളായ ഇലക്‌ട്രീഷ്യന്‍ ഫൈസല്‍ (19), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശിവപ്രസാദ് (18) എന്നിവരാണ് പൊലീസിന് കറുപ്പിനോട് അടുത്തകാലത്തുണ്ടായ കലിപ്പിന്റെ ഇരകളായത്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച്‌ കസ്റ്രഡിയിലെടുത്ത ഇവര്‍, തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും കറുപ്പ് ഷര്‍ട്ട് കാറ്ററിംഗ് യൂണിഫോമാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാര്‍ […]

ആശങ്കകള്‍ക്ക് വിരാമം; ആ ഭീമന്‍ പന്തിന് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു

കഴിഞ്ഞ ദിവസം ജപ്പാന്‍ തീരത്ത് അടിഞ്ഞ ഭീമന്‍ പന്ത് ചില്ല ആശങ്കകളൊന്നുമല്ല പരത്തിയത്. തുരുമ്ബെടുത്ത മഞ്ഞ പന്തിനെ കുറിച്ച്‌ നിരവധി കഥകളായിരുന്നു പരന്നത്. ചിലര്‍ ഇത് ഗോഡ്‌സില്ലയുടെ മുട്ടയാണെന്നും, മറ്റ് ചിലര്‍ ഇത് ചാര ബലൂണാണെന്നും അവകാശപ്പെട്ടു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് പന്തിന് പിന്നിലെ രഹസ്യം ചുരുളഴിയുകയാണ്. ( secret behind mystery orb on japan beach ) ജപ്പാനിലെ ഹമാമത്സുവിലെ എന്‍ഷു ബീച്ചിലാണ് ഈ ഭീമന്‍ പന്ത് വന്നടിഞ്ഞത്. 1.5 മീറ്ററായിരുന്നു പന്തിന്റെ വ്യാസം. […]

അടിച്ചു‌ പൂസായി ട്രെയിനില്‍; മൂത്രശങ്ക തോന്നി എഴുന്നേറ്റപ്പോള്‍ കാലുറച്ചില്ല; പിടിച്ചത് അപായച്ചങ്ങലയില്‍; യാത്രക്കാരന്‍ കുടുങ്ങി

കോട്ടയം: മദ്യപിച്ച്‌ ലക്കുകെട്ട് ട്രെയിനില്‍ യാത്ര ചെയ്യവേ മൂത്രശങ്ക തോന്നി. ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീഴാന്‍ പോയി. ബാലന്‍സിന് പിടിച്ചത് അപായച്ചങ്ങലയില്‍. ഇതോടെ ട്രെയിന്‍ പത്ത് മിനിറ്റോളം പിടിച്ചിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് ഭിന്ന ശേഷിക്കാരനായ ആള്‍ മദ്യ ലഹരിയില്‍ അപായച്ചങ്ങല വലിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സംഭവം. ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിന്‍ ഉടന്‍ […]