കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിവാദത്തില്‍ വി ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നുണ്ട് എന്നും എല്ലാം പുറത്തുവരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഫണ്ട് സിപിഎം ചോര്‍ത്തി എടുത്തെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണെന്നും പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.
മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നതെന്നും പറഞ്ഞു. ആറ്റിങ്ങലില്‍ 16 പേരുടെ ശുപാര്‍ശയില്‍ ഒപ്പിട്ടിരിക്കുന്നത് അടൂര്‍പ്രകാശാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗോവിന്ദന്റെ ആരോപണം. രാഷ്ട്രീയ വിവാദങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞു. കോണ്‍ഗ്രസസില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നത് പ്രശ്നം തന്നെയാണെന്നും കോണ്‍ഗ്രസ്സും ജമാഅത്തും ലീഗും തമ്മില്‍ ലിങ്ക് നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്നും ആക്ഷേപിച്ചു.
തന്റെ ജാഥയില്‍ ആളെ പങ്കെടുപ്പിക്കാന്‍ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും വലിയ ജനക്കൂട്ടമാണ് പങ്കെടുക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യാത്രയില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. ഏപ്രില്‍ 18 വരെ സമയമുണ്ടെല്ലോ എന്നും പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കൈയില്‍ നിന്ന് പണം വാങ്ങില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് വാങ്ങാറുണ്ടെന്നും പറഞ്ഞു. ഹരിസന്റെ കൈയില്‍ നിന്നും തെരഞ്ഞെടുപ്പു ഫണ്ട് കൈപ്പറ്റിയെന്ന വിവാദത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
എന്‍ ഐ ടി, കോഴിക്കോട് ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ധാരണപത്രം ഒപ്പുവെക്കുന്നത് ആര്‍ എസ് എസ് വത്കരണത്തിന്റെ ഭാഗമാണ്. ഇഡി, സിബിഐ, കോടതി എല്ലാം ആര്‍ എസ് എസ് നിയന്ത്രണത്തിലേക്ക് മാറുകയാണെന്നും പറഞ്ഞു. മൂന്നു ലക്ഷത്തിലധികം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി കൊടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പറഞ്ഞു.

