ബഹിരാകാശ വാഹനത്തില്‍ ചോര്‍ച്ച; യാത്രികരെ കൊണ്ടുവരാന്‍ ‘സോയൂസ് എം.എസ് 23’ പുറപ്പെട്ടു

മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നുപേരെ തിരികെയെത്തിക്കാന്‍ റഷ്യന്‍ ബഹിരാകാശ പേടകം പുറപ്പെട്ടു.

സോയൂസ് എം.എസ്- 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ചയാണ് കസാഖ്സ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചത്.

റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ഫ്രാന്‍സിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്. ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സോയൂസ് എം.എസ്- 22 വാഹനത്തിന്റെ കൂളിങ് സംവിധാനത്തിലാണ് ചോര്‍ച്ചയുണ്ടായത്.

ഈ വാഹനം ബഹിരാകാശ യാത്രികരില്ലാതെ മാര്‍ച്ചില്‍ തിരിച്ചെത്തും. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തുന്ന സോയൂസ് എം.എസ് 23ല്‍ മൂന്ന് പേരും സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് മടങ്ങുക. ബഹിരാകാശ പാറ കഷണം ഇടിച്ചാണ് സോയൂസ് എം.എസ്-22ല്‍ തകരാര്‍ സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു.

prp

Leave a Reply

*