യുദ്ധം തീര്‍ക്കാന്‍ ഷീയുമായി ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.

റഷ്യക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ലോകസമാധാനത്തിന് ഇത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. അതേസമയം, എവിടെ വെച്ച്‌ ഷീയെ കാണുമെന്നോ കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ചോ സെലന്‍സ്കി പ്രതികരിച്ചിട്ടില്ല. ചൈന റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും സെലന്‍സ്കി പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയുടെ സമാധാനശ്രമത്തെ സ്വാഗതം ചെയ്യുന്ന നിലപാടല്ല സ്വീകരിച്ചതിരിക്കുന്നത്. ഇതിന് പുറമേ ചൈനയുടെ റഷ്യ ബന്ധത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

prp

Leave a Reply

*