ബഹിരാകാശ വാഹനത്തില്‍ ചോര്‍ച്ച; യാത്രികരെ കൊണ്ടുവരാന്‍ ‘സോയൂസ് എം.എസ് 23’ പുറപ്പെട്ടു

മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നുപേരെ തിരികെയെത്തിക്കാന്‍ റഷ്യന്‍ ബഹിരാകാശ പേടകം പുറപ്പെട്ടു. സോയൂസ് എം.എസ്- 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ചയാണ് കസാഖ്സ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ഫ്രാന്‍സിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്. ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സോയൂസ് എം.എസ്- 22 വാഹനത്തിന്റെ കൂളിങ് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് : അര്‍ഹരെ തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ സംവിധാനമില്ലെന്ന് തിരിച്ചടിച്ച്‌ യുഡിഎഫ് നേതാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ നടന്ന തട്ടിപ്പില്‍ രാഷ്ട്രീയപ്പോര്. അപേക്ഷകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അടൂര്‍ പ്രകാശ് എംപിയും ഒപ്പിട്ടത് ചൂണ്ടിക്കാട്ടി സിപിഎം രംഗത്ത് വന്നതിന് മറുപടിയുമായി യുഡിഎഫ് നേതാക്കളും രംഗത്ത് വന്നു. അര്‍ഹരെയും അനര്‍ഹരെയും തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ മാര്‍ഗ്ഗമില്ലെന്നും അത് ഫണ്ട് കൊടുക്കുമ്ബോള്‍ സര്‍ക്കാര്‍ നോക്കേണ്ട കാര്യമായിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ ആറ്റിങ്ങലെ 16 അപേക്ഷയില്‍ അടൂര്‍പ്രകാശ് ഒപ്പിട്ടിട്ടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുതിയ ആയുധമാക്കി സിപിഎം എടുത്തിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. […]

പി.കെ. ശശി കൈകാര്യം ചെയ്ത സാമ്ബത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നതായി പരാതി; പുത്തലത്ത് ദിനേശന്റെ അന്വേഷണത്തിന് ഇന്ന് തുടക്കമാകും

പാലക്കാട് : സാമ്ബത്തിക തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണം ഇന്ന് മുതല്‍. പി.കെ ശശി ചെയര്‍മാനായ യൂണിവേഴ്‌സല്‍ കോളേജിനായി സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ സമാഹരിച്ചതായാണ് ആരോപണം. പി.കെ. ശശി കൈകാര്യം ചെയ്തിട്ടുള്ള സാമ്ബത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നിട്ടുണ്ടന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സല്‍ കോളേജിനായി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 49 ലക്ഷം […]

യുദ്ധം തീര്‍ക്കാന്‍ ഷീയുമായി ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. റഷ്യക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ലോകസമാധാനത്തിന് ഇത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. അതേസമയം, എവിടെ വെച്ച്‌ ഷീയെ കാണുമെന്നോ കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ചോ സെലന്‍സ്കി പ്രതികരിച്ചിട്ടില്ല. ചൈന റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് തന്നെയാണ് താന്‍ […]

“കായ വറുത്തത്‌ വില്‍ക്കുന്ന കടയൊക്കെ ഒരു സംരംഭമാണോ..?’; സ്വപ്നം നയിച്ചൊരു ജിയോ

തിരുവനന്തപുരം > “കായ വറുത്തത്‌ വില്‍ക്കുന്ന കടയൊക്കെ ഒരു സംരംഭമാണോ..?’ സംസ്ഥാനത്തെ സംരഭക മുന്നേറ്റത്തെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്ന ചിലര്‍ ഇരുപ്പത്തിരണ്ടുകാരി ആനി ജോഷിയുടെ ജിയോ ചിപ്‌സ്‌ എന്ന സ്ഥാപനത്തെക്കുറിച്ചും ഇങ്ങനെ പറഞ്ഞേക്കാം. ഒരുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ആശയവും പ്രതീക്ഷകളുമായാണ് ആനിയും അമ്മ റിബുവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പടികയറുന്നത്. മലയാളിയുടെ തനതായ രുചിയെ ലോകമെങ്ങും എത്തിച്ച്‌ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡാകുകയായിരുന്നു ആനിയുടെ ആഗ്രഹം. ആശയം കേട്ട ജില്ലാ വ്യവസായ കേന്ദ്രം അധികൃതരും സര്‍ക്കാരും ആനിയോടൊപ്പം കട്ടയ്ക്ക് കൂടെ […]

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജാഥയില്‍ കൊടിപിടിക്കാന്‍ ആളില്ല; ജാഥയ്ക്ക് വന്നില്ലെങ്കില്‍ ജോലിയില്ലെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി സന്ദേശം. കണ്ണൂര്‍ ജില്ല മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്ബര്‍ സി. സുചിത്രയാണ് തൊഴിലാളികള്‍ക്ക് ശബ്ദ സന്ദേശം അയച്ചത്. ജാഥക്ക് പോകാത്തവര്‍ക്ക് ജോലി നല്‍കണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു. അസൗകര്യമുള്ളവര്‍ തന്നെ നേരിട്ട് വിളിക്കണം,അവര്‍ക്കുള്ള മറുപടി നേരിട്ട് നല്‍കുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു. പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടുത്ത മാസം […]

മനോരമയുടെ വ്യാജ വാര്‍ത്ത; പത്രം കത്തിച്ച്‌ ജനകീയ പ്രതിഷേധം

തൊടുപുഴ > വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മലയാള മനോരമ പത്രം കത്തിച്ച്‌ ജനകീയ പ്രതിഷേധം. നെല്ലാപാറ- വെള്ളനീക്കി പാറ- കൊടുകുത്തി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ഫണ്ട് അനുവദിച്ച്‌ നല്‍കിയിരുന്നു. അറുപത്തൊമ്ബതോളം കുടുംബങ്ങളുടെ സ്ഥലവും ഇരുപതോളം വീടുകളും ഈ പ്രദേശത്തുണ്ട്. എന്നാല്‍ ഈ വഴി ജനവാസകേന്ദ്രമില്ലാത്ത ഭാഗത്തേക്കാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും മനോരമ പത്രത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐ എം, കേരള കോണ്‍ഗ്രസ് ജെ, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, […]

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയില്ല; കൊല്ലത്ത് 23കാരി ജീവനൊടുക്കി

കൊല്ലം: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്താതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണതായിരുന്നു. തുടര്‍ന്ന് യുവതിയെ യുവാവിനൊപ്പം കണ്ടെത്തിയിരുന്നു. ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി […]

സലാവത്തിന് റഷ്യയിലേക്ക് പറക്കാം, ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ട്; മുഹമ്മദ് റിയാസ്

പണം നഷ്‌ടപ്പെട്ട് തിരിച്ചു പോകാനാകാതെ പ്രശ്‌നത്തിലായ റഷ്യന്‍ സഞ്ചാരിക്ക് അഭയം നല്‍കിയ ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പണം നഷ്‌ടപ്പെട്ട് പാര്‍ക്കില്‍ അഭയംതേടിയ സലാവത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തില്‍ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും മന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.(russian embassy intervened prepared the way for salavat to travel) മോസ്‌കോയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ […]

സര്‍ക്കാര്‍ വിവാദങ്ങളില്‍ സിപിഐക്ക് അതൃപ്തി; ഇ.പി. ജയരാജന്‍ കണ്‍വീനര്‍സ്ഥാനം ഒഴിഞ്ഞേക്കും

എം. പ്രേംകുമാര്‍ തിരുവനന്തപുരം: അടിക്കടി സര്‍ക്കാരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ സിപിഐക്കു കടുത്ത അതൃപ്തി.സിപിഎം നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ ദുരിതാശ്വാസനിധി തട്ടിപ്പും സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചുവെന്ന നിഗമനത്തിലാണു സിപിഐ നേതൃത്വം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ദുരിതാശ്വാസനിധിയിലുണ്ടായ തട്ടിപ്പ് അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യമായ മാറ്റങ്ങള്‍ ഓഫീസില്‍ വരുത്താന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നുമാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നത്. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ലൈഫ് മിഷന്‍ കോഴ കേസും സര്‍ക്കാരിനു തിരിച്ചടിയാകുകയാണ്. രണ്ടു കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ […]