മനോരമയുടെ വ്യാജ വാര്‍ത്ത; പത്രം കത്തിച്ച്‌ ജനകീയ പ്രതിഷേധം

തൊടുപുഴ > വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മലയാള മനോരമ പത്രം കത്തിച്ച്‌ ജനകീയ പ്രതിഷേധം. നെല്ലാപാറ- വെള്ളനീക്കി പാറ- കൊടുകുത്തി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ഫണ്ട് അനുവദിച്ച്‌ നല്‍കിയിരുന്നു.

അറുപത്തൊമ്ബതോളം കുടുംബങ്ങളുടെ സ്ഥലവും ഇരുപതോളം വീടുകളും ഈ പ്രദേശത്തുണ്ട്. എന്നാല്‍ ഈ വഴി ജനവാസകേന്ദ്രമില്ലാത്ത ഭാഗത്തേക്കാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും മനോരമ പത്രത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നാണ് സിപിഐ എം, കേരള കോണ്‍ഗ്രസ് ജെ, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. 
 നെല്ലാപാറയില്‍നിന്നും കൂത്താട്ടുകുളം ഭാഗത്തേക്കും കൊടുകുത്തി ഭാഗത്തുനിന്നും പാലായിലേക്കും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണിത്. വിവിധ ഘട്ടങ്ങളിലായി 50 ലക്ഷത്തോളം തുക എംഎല്‍എ, എംപി, ജില്ലാ- പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച്‌ റോഡ് നിര്‍മാണം നടന്നിട്ടുള്ളതാണ്.

കരിങ്കുന്നം- പുറപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം കരിങ്കുന്നം പഞ്ചായത്ത്‌ പരിധിയില്‍ അവസാനഘട്ടത്തിലേക്കെത്തി. പുറപ്പുഴ പഞ്ചായത്തിലെ മേഖലയില്‍ പണിപൂര്‍ത്തീകരിക്കാനിരിക്കുന്ന സമയത്താണ് വ്യാജ വാര്‍ത്തയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നത്. പ്രതിഷേധത്തില്‍ സിപിഐ എം നേതാക്കളായ എം എസ് സതീഷ്, ഷിന്റോ ജോസഫ്, കേരള കോണ്‍ഗ്രസ് ജെ നേതാവ് ജോസ് കട്ടക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.

prp

Leave a Reply

*