പഠിക്കാന്‍ വേണ്ടി ഇനി കപ്പലണ്ടി വില്‍ക്കണ്ട; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ കളക്ടര്‍

ആലപ്പുഴ : പഠന ചെലവിന് വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹയര് സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് വിനിഷ. തന്റെ സ്‌കൂളിന് മുന്നിലാണ് പെണ്‍കുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്. പഠിക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തുവെന്ന് കളക്ടര്‍ അറിയിച്ചു. […]

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി : പോലീസിന്റെ ശരിയായ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചിലര്‍ പോലീസ് സേനയ്‌ക്ക് തന്നെ അപമാനമാകുകയാണ്. സമീപകാലത്ത് നടന്നുവരുന്ന മാങ്ങാ മോഷണവും, സ്വര്‍ണമാല മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഇത് പോലീസിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നു. പോലീസിന്റെ ശരിയായ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ […]

ഇനിയുള്ള സിനിമകള്‍ പുതിയ സംവിധായകര്‍ക്കൊപ്പം: മോഹന്‍ലാല്‍

തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണെന്ന് മോഹന്‍ലാല്‍. ഖത്തറില്‍ വച്ച്‌ പ്രേക്ഷകരുമായി നടത്തിയ സംവാദത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതുതലമുറയിലെ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. തീര്‍ച്ചയായും പുതിയ സംവിധായകരുമായിട്ടുള്ള ചിത്രങ്ങള്‍ വരുന്നതായിരിക്കും. തന്റെ ഇനിയുള്ള ചിത്രങ്ങള്‍ പലതും പുതിയ സംവിധായകര്‍ക്ക് ഒപ്പമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ ആണ് ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രം. അതിന് ശേഷം ലിജോ ജോസ് പെല്ലിശേരി […]

ദമ്മാം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറുമായി കൂടിയാലോചിക്കുന്നതിനുപകരം യൂനിവേഴ്സിറ്റി വി.സിമാര്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്‌ട്രീയമാണെന്ന് ഐ.എം.സി.സി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ കേരളത്തിലെ ജനങ്ങളോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഗവര്‍ണര്‍. ഇതിനെതിരെ രാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ ഒന്നിക്കണം. ഗവര്‍ണറെ ഉപയോഗിച്ച്‌ സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാമെന്നാണ് കേരളത്തിലെ മതേതര മനസ്സ് മൂലക്കിരുത്തിയ ബി.ജെ.പി ദിവാസ്വപ്‌നം കാണുന്നത്. ഇതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളികളെ കേരള മതേതര മനസ്സ് ഒന്നായി നേരിട്ടിട്ടുണ്ട്‌. […]

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് പവന് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്ന പ്രവണത തുടരുന്നു. സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെയെത്തി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി.ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. […]

കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ചൈനീസ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ ഹിറ്റായി ബപ്പി ലാഹിരിയുടെ ‘ ജിമ്മി ജിമ്മി’

ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്ബോഴും, ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ചൈന. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘സീറോ കൊവിഡ്’ എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നത്. സീറോ-കൊവിഡ് നയത്തിലൂടെ സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സര്‍ക്കാരിനെതിരായ എല്ലാ അഭിപ്രായങ്ങളും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ […]

അണുനാശിനി കുടിച്ച്‌ ആത്മഹത്യാ ശ്രമം; ഗ്രീഷ്മയ്‌ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തത്. നെടുമങ്ങാട് പോലീസിന്റേതാണ് നടപടി. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. പോലീസ് സ്‌റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പോലീസുകാര്‍ കാര്യം തിരക്കി. ഇതോടെ താന്‍ അണുനാശിനി കുടിച്ച്‌ […]

പുതുപ്പിറവിയിലേക്ക് കേരളം; ഇന്ന് 66ാം പിറന്നാള്‍

ഇന്ന് നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66 വയസാകുമ്ബോള്‍ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഇന്ന് ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു. മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്ബോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി. കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചുപോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി […]

ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച്‌ എസ്‌ഐ: അന്വേഷണം

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണ് നടപടി. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള […]

കിയവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ റഷ്യയുടെ സ്ഫോടന പരമ്ബര

കിയവ്: തിങ്കളാഴ്ച രാവിലെ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ വന്‍ സ്ഫോടന പരമ്ബര റിപ്പോര്‍ട്ട് ചെയ്തു. രാവിലെ ഉണ്ടായ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ കിയവിന് മുകളിലൂടെ വലിയ തോതില്‍ പുക ഉയരുന്നതായി റോയിട്ടേഴ്സ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നാലെ കിയവില്‍ പലയിടങ്ങളിലും വൈദ്യുതിയും വെള്ളവും തടസപ്പെട്ടതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. “റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് കിയവുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതിയും വെള്ളവുമില്ല”- വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ക്രിമിയ പാലത്തിന് യുക്രെയ്ന്‍ സേന കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച്‌ കഴിഞ്ഞ ആഴ്ചകളില്‍ […]