സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് പവന് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്ന പ്രവണത തുടരുന്നു. സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെയെത്തി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി.ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്. ദീപാവലിക്ക് ശേഷം സ്വര്‍ണത്തിലുള്ള ആവശ്യകത കുറഞ്ഞത് വിലയിടിവിന് കാരണമാകുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.

ഒക്ടോബര്‍ 6 മുതല്‍ 9 വരെയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

സംസ്ഥാനത്ത് ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവന്)

ഒക്ടോബര്‍ 1- 37,200 രൂപ
ഒക്ടോബര്‍ 2- 37,200 രൂപ
ഒക്ടോബര്‍ 3- 37480 രൂപ
ഒക്ടോബര്‍ 4- 37880 രൂപ
ഒക്ടോബര്‍ 5- 38200 രൂപ
ഒക്ടോബര്‍ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്നത്)
ഒക്ടോബര്‍ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്നത്)
ഒക്ടോബര്‍ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്നത്)
ഒക്ടോബര്‍ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്നത്)
ഒക്ടോബര്‍ 10- 38,080 രൂപ
ഒക്ടോബര്‍ 11-37,520 രൂപ
ഒക്ടോബര്‍ 12- 37,320 രൂപ
ഒക്ടോബര്‍ 13- 37,400 രൂപ
ഒക്ടോബര്‍ 14- 37,400 രൂപ
ഒക്ടോബര്‍ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബര്‍ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബര്‍ 16- 37,160 രൂപ
ഒക്ടോബര്‍ 17- 37,160 രൂപ
ഒക്ടോബര്‍ 18- 37,160 രൂപ
ഒക്ടോബര്‍ 19- 37,240 രൂപ
ഒക്ടോബര്‍ 20- 37,080 രൂപ
ഒക്ടോബര്‍ 21- 37,000 രൂപ
ഒക്ടോബര്‍ 22- 37,600 രൂപ
ഒക്ടോബര്‍ 23- 37,600 രൂപ
ഒക്ടോബര്‍ 24- 37,600 രൂപ
ഒക്ടോബര്‍ 25- 37,480 രൂപ
ഒക്ടോബര്‍ 26- 37,600 രൂപ
ഒക്ടോബര്‍ 27- 37680 രൂപ
ഒക്ടോബര്‍ 28- 37680 രൂപ
ഒക്ടോബര്‍ 29- 37,400 രൂപ
ഒക്ടോബര്‍ 30- 37,400 രൂപ
ഒക്ടോബര്‍ 31- 37,280 രൂപ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച്‌ ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

prp

Leave a Reply

*