കിയവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ റഷ്യയുടെ സ്ഫോടന പരമ്ബര

കിയവ്: തിങ്കളാഴ്ച രാവിലെ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ വന്‍ സ്ഫോടന പരമ്ബര റിപ്പോര്‍ട്ട് ചെയ്തു. രാവിലെ ഉണ്ടായ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ കിയവിന് മുകളിലൂടെ വലിയ തോതില്‍ പുക ഉയരുന്നതായി റോയിട്ടേഴ്സ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തിന് പിന്നാലെ കിയവില്‍ പലയിടങ്ങളിലും വൈദ്യുതിയും വെള്ളവും തടസപ്പെട്ടതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. “റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് കിയവുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതിയും വെള്ളവുമില്ല”- വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

ക്രിമിയ പാലത്തിന് യുക്രെയ്ന്‍ സേന കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച്‌ കഴിഞ്ഞ ആഴ്ചകളില്‍ യുക്രെയ്നില്‍ റഷ്യ മിസൈല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ക്രിമിയ തീരത്ത് യുക്രെയ്‌ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യയുടെ ആരോപണത്തിന് പിന്നാലെയാണ് മിസൈലാക്രമണം

prp

Leave a Reply

*