ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച്‌ എസ്‌ഐ: അന്വേഷണം

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണ് നടപടി. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Leave a Reply

*