പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി : പോലീസിന്റെ ശരിയായ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ ചിലര്‍ പോലീസ് സേനയ്‌ക്ക് തന്നെ അപമാനമാകുകയാണ്. സമീപകാലത്ത് നടന്നുവരുന്ന മാങ്ങാ മോഷണവും, സ്വര്‍ണമാല മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഇത് പോലീസിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നു.

പോലീസിന്റെ ശരിയായ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയണം. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും നിര്‍ഭയമായും സത്യസന്ധമായും ജോലി ചെയ്യാനാകും. എല്ലാവരെയും സംരക്ഷിക്കാനും സര്‍ക്കാരിന് സാധിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണവും, കൊച്ചിയിലെ സ്വര്‍ണമാല മോഷണവും, കിളികൊല്ലൂരില്‍ സൈനികനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവവും ആഭ്യന്തര വകുപ്പിന് ഏറെ നാണക്കേടുണ്ടാക്കായിരുന്നു.

prp

Leave a Reply

*