‘ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല’, കാര്‍ത്തിക്കിനെ പരിഹസിച്ച്‌ സെവാഗ്‌

‘ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല’, കാര്‍ത്തിക്കിനെ പരിഹസിച്ച്‌ സെവാഗ്‌ പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്ന് മത്സരം പിന്നിടുമ്ബോഴും ഫോമിലേക്ക് എത്താതെ നില്‍ക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 15 പന്തില്‍ നിന്ന് 6 റണ്‍സുമായി ദിനേശ് കാര്‍ത്തിക് മടങ്ങിയതോടെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായി. ഈ സമയം ബെംഗളൂരുവിലെ പിച്ച്‌ അല്ല ഓസ്‌ട്രേലിയയില്‍ എന്ന് പരിഹസിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ഋഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ചതാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ […]

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 60 ആക്കി, ബാധകം ഈ വിഭാഗത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെന്‍ഷന്‍ പ്രായം ആയിരുന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി എന്നിവയ‌്ക്കും പുതിയ ഉത്തരവ് ബാധകമല്ല. ഇവിടങ്ങളിലെ പെന്‍ഷന്‍ പ്രായം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ […]

ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരം;അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും:എസ്പി

ശുചുമുറിയിലെ ലായനി കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ(Greeshma) ആരോഗ്യ നില തൃപ്തികരമെന്നും മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച്‌ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ് പി ഡി ശില്പ. അതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു. പ്രതി തന്നെയാണ് ലായനി കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ […]

ഞങ്ങളോട് കളിച്ചാല്‍ കാല് തല്ലിയൊടിക്കും; പുറത്തേക്കിറങ്ങിയാല്‍ കാണിച്ച്‌ തരാം; ഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാളിന് നേരെ ഭീഷണി മുഴക്കി എസ്‌എഫ്‌ഐ നേതാക്കള്‍

തൃശ്ശൂര്‍: കോളേജ് പ്രിന്‍സിപ്പാളിന് നേരെ ഭീഷണി മുഴക്കി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു സംഭവം. പ്രിന്‍സിപ്പാളിന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. ഇക്കഴിഞ്ഞ 25 നാണ് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജില്‍ എത്തി ഭീഷണി മുഴക്കിയത്. കുറച്ച്‌ കാലങ്ങളായി കോളേജില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിന്റെ പേരിലായിരുന്നു എസ്‌എഫ്‌ഐ നേതാക്കളുടെ ഭീഷണി. ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച്‌ കടന്നായിരുന്നു പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തിയത്. മുറിയ്‌ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. കുട്ടികളോട് […]

തോന്നുന്നപോലെ കൊറോണ ലോക്ഡൗണ്‍; ഭ്രാന്ത് പിടിച്ച്‌ ചൈനയിലെ പൗരന്മാര്‍; തൊഴിലിടങ്ങളില്‍ നിന്നും വേലിചാടി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബീജിംഗ്: കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്. ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളി കള്‍ രക്ഷപെടുന്നത്. കമ്ബിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് […]

‘ദൈവത്തോടല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഗവര്‍ണറോട്’; നരബലി, ഷാരോണ്‍ കേസില്‍ അഭ്യര്‍ത്ഥനയുമായി അല്‍ഫോണ്‍സ് പുത്രന്‍

നരബലി കേസിലും ഷാരോണിന്റെ കൊലപാതകത്തിലും ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രണ്ടു അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 161 ഗവര്‍ണര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഷാരോണിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ വിഷം നല്‍കി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് വായിക്കാം ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ […]

കുടിവെള്ളമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും മുടങ്ങും, കാലാവധി ഇനി രണ്ട് ദിവസം മാത്രം, അപേക്ഷ നല്‍കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: 2040 വരെയുള്ള നഗരത്തിലെ കരട് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയതില്‍ പാളിച്ചയെന്ന് ആക്ഷേപം. കൃത്യമായ ചര്‍ച്ചയും ഗ്രൗണ്ട് സര്‍വേയും പോലും നടക്കാതെയാണ് കരട് മാസ്റ്റര്‍ പ്ളാനിന് രൂപം കൊടുത്തിരിക്കുന്നത്. 2014 മുതല്‍ ആരംഭിച്ച പുതിയ മാസ്റ്റപ്ളാന്‍ തയ്യാറാക്കല്‍ പല ഘട്ടങ്ങളിലും മുടങ്ങിയിരുന്നു. കൃത്യമായ സര്‍വേ നടത്തിയിരുന്നില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തവണത്തെ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കല്‍ നടന്നത് തന്നെ കഴിഞ്ഞ ആറ് മാസം കൊണ്ടാണ്.കൊവിഡും മറ്റും സാങ്കേതിക തടസങ്ങളും കാരണം നിലവിലുള്ള ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് മാസ്റ്റ‌ര്‍ […]

വെരിഫൈഡ് ട്വിറ്റര്‍ ചെലവേറിയതാകും?, മാസം 1600ലധികം രൂപ ഫീസായി ഈടാക്കാന്‍ ആലോചന; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്റര്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ, ഉപയോക്താവിന്റെ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്താന്‍ കമ്ബനി നടപടികള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച്‌ ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെരിഫിക്കേഷന് പ്രതിമാസം 19.99 ഡോളര്‍ ഫീസായി ഈടാക്കാനാണ് കമ്ബനി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌ക് സമയപരിധി നിശ്ചയിച്ച്‌ നല്‍കിയതായാണ് റിപ്പോര്‍ട്ട്. വെരിഫിക്കേഷന് ഉപയോക്താവില്‍ നിന്ന് പണം ഈടാക്കുന്ന നടപടികള്‍ക്ക് തുടക്കമിടാനാണ് ഇലോണ്‍ […]

കേരളത്തെ പ്രകീര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്‍റെ ഭരണവീഴ്ചകളെ വിമര്‍ശിക്കുന്പോഴും സംസ്ഥാനത്തിന്‍റെ നേട്ടങ്ങളെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേരളത്തിനു സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. കേരളത്തിലെ വിവിധയിടങ്ങളില്‍ പള്ളികളോടനുബന്ധിച്ച്‌ പള്ളിക്കൂടങ്ങള്‍ നിര്‍മിച്ചത് ലോകത്തിനാകെ മാതൃകയാണ്. വിശുദ്ധ ചാവറയച്ചന്‍, ശ്രീനാരായണ ഗുരു എന്നിവര്‍ കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും നവോത്ഥാനത്തിനും വലിയ സംഭാവനകള്‍ ചെയ്തവരാണ്. എന്നാല്‍ ഇത്തരത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആഗോളനിലവാരമുള്ളവയാണ്. എന്നാല്‍ ഇവിടെ നിക്ഷേപം നടത്തുന്നതിനു വ്യവസായികള്‍ മടിക്കുന്നത് […]

തീക്കളി’ കാര്യമായി; ഫയര്‍ സ്റ്റണ്ടിനിടെ യുവാവിന്‍്റെ താടിയ്ക്ക് തീപിടിച്ചു: വിഡിയോ

ഫയര്‍ സ്റ്റണ്ടിനിടെ യുവാവിന്‍്റെ താടിയ്ക്ക് തീപിടിച്ചു. വായില്‍ പെട്രോള്‍ നിറച്ച്‌ തീപ്പന്തത്തിലേക്ക് ഊതിയ യുവാവിന്‍്റെ താടിയ്ക്കാണ് തീപിടിച്ചത്. സംഭവത്തിന്‍്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തീ പിടിച്ച ഉടന്‍ ഇയാളും അടുത്തുണ്ടായിരുന്ന മറ്റ് ചിലരും ചേര്‍ന്ന് തീ കെടുത്തിയതാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സംഭവം നടന്നത് എവിടെയാണെന്നതില്‍ വ്യക്തതയില്ല.