പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ചു ; ഭീഷണിപ്പെടുത്തി ; 71 കാരനുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71) എന്നിവരാണ് പോലീസ് പിടിയിലായത്. കിളിമാനൂരിലാണ് സംഭവം. 2021 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളില്‍ ഒരാളായ ബിജു വിവാഹിതനാണ്. ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയെ വശീകരിച്ച്‌ തന്റെ വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തായ ബാബുവിന് ഇക്കാര്യങ്ങള്‍ എല്ലാം അറിയാമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ബിജുവിന് വേണ്ട സഹായങ്ങള്‍ ചെയ്തു […]

ദിവസത്തില്‍ 12 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം; ഇല്ലെങ്കില്‍ പുറത്താക്കും; ട്വിറ്റര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോണ്‍ മസ്‌ക്. കമ്ബനിയിലെ ജീവനക്കാര്‍ക്ക് മേല്‍ ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ട്വിറ്ററിലെ എഞ്ചിനീയര്‍മാര്‍ ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം മസ്‌ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ അധികസമയം ജോലി ചെയ്യേണ്ടി വരുമെന്ന് ട്വിറ്ററിലെ മാനേജര്‍മാര്‍ ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ചില ജീവനക്കാരോട് 12 മണിക്കൂര്‍ […]

തുലാവര്‍ഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ടുള്ളത്. മലയോര ജില്ലകളില്‍ മഴ കനക്കം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ […]

10 കിലോഗ്രാം ഐഇഡി , 2 ഗ്രനേഡുകള്‍ ; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്

ശ്രീനഗര്‍ : മൂന്ന് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീര്‍ പോലീസ്. ബുദ്ഗാം സ്വദേശികളായ ആമിര്‍ മുഷ്താഖ് ദാര്‍ , അക്വിബ് ജമാല്‍ ഭട്ടി ശ്രീനഗര്‍ സ്വദേശി കബില്‍ റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 10 കിലോഗ്രാം ഐഇഡിയും 2 ഗ്രനേഡുകളും പിടിച്ചെടുത്തു. ശ്രീനഗറില്‍ നിന്നാണ് ഈ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തത്. ഹര്‍നാമ്ബലില്‍ നിന്നാണ് രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തത്. ആമിറിനെയും കബിലിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടാളിയായ അക്വിബിനെ പോലീസ് […]

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: പ്രതിഷേധക്കാരെ പരസ്യ വിചാരണ ചെയ്യാന്‍ ഇറാന്‍

ടെഹ്‌റാന്‍ : ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് തടങ്കലിലാക്കപ്പെട്ട 2,000ത്തോളം പേരെ പരസ്യ വിചാരണ നടത്താന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 1,000ത്തോളം പേര്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പിടികൂടപ്പെട്ടവരും മറുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ വരെ ഇവര്‍ക്ക് മേല്‍ ചുമത്തിയേക്കുമെന്നാണ് സൂചന. വിചാരണയ്ക്കുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഇറാന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ വച്ച്‌ […]

ഹാലോവീന്‍ ആഘോഷിച്ച്‌ സൗദി

റിയാദ് : ഹാലോവീന്‍ ദിനം ആഘോഷമാക്കി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ ഹാലോവീന്റെ ഭാഗമായി ഭയപ്പെടുത്ത വേഷങ്ങള്‍ ധരിച്ച്‌ ചുറ്റിക്കറങ്ങുന്നവരുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഹാലോവീന്‍ ആഘോഷങ്ങള്‍ സൗദിയില്‍ നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ച ‘ വിഷന്‍ 2030″ ന്റെ മുന്നോടിയായുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ക്കുള്ള വിലക്ക് നീക്കിയത്. 2018ല്‍ ഹാലോവീന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് സ്ത്രീകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേരെ സൗദി […]

‘എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ’ന്ന് ഷാരോണ്‍, വാക്കുതര്‍ക്കം

തിരുവനന്തപുരം: ഷാരോണിനെ ഒഴിവാക്കാന്‍ അവസാന കൂടിക്കാഴ്ചയിലും ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പല തവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ വിഷം നല്‍കുന്നതിന് തൊട്ടുമുമ്ബും തുറന്നു പറഞ്ഞു. അപ്പോള്‍ ‘എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ’ന്ന് […]

രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാറില്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാനഡയില്‍ വച്ചായിരുന്നു അപകടം. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തമകള്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചാണ് അപകടവിവരം രംഭ പങ്കുവച്ചത്. ‘കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ എന്നെയും കുട്ടികളെയും കൂടാതെ മുത്തശ്ശിയും ഉണ്ടായിരുന്നു. നിസാരമായി […]

രാജസ്ഥാനില്‍ വേദി പങ്കിട്ട് നരേന്ദ്ര മോദിയും അശോക് ഗെഹ്ലോട്ടും

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും രാജസ്ഥാനില്‍ വേദി പങ്കിട്ടു. നൂറ്റാണ്ട് പഴക്കമുള്ള മംഗാര്‍ കൂട്ടക്കൊലയെ അനുസ്മരിക്കുന്ന വേദിയിലാണ് ഇരു നേതാക്കളും തങ്ങളുടെ അനുഭവങ്ങള്‍ കൈമാറിയത്. രാജസ്ഥാനിലെ മംഗാര്‍ ധാമിനെ ദേശീയ സ്മാരകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1913 നവംബര്‍ 17ന് മംഗാര്‍ ധാമിലെ ഭില്‍ സമുദായത്തിലെ 1500-ലധികം ആളുകളെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു. രാജസ്ഥാനിലെ മംഗാര്‍ സംഭവവും പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും സമാന സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്ബോള്‍, […]

ദോഷമകറ്റാന്‍ മന്ത്രവാദി സ്ത്രീകളെക്കൊണ്ട് ചോരകുടിപ്പിച്ചു, ഛര്‍ദ്ദിച്ച്‌ അവശയായ യുവതി ആശുപത്രിയില്‍

കാസര്‍കോട്: പൈവളിഗെ മരിക്കയില്‍ കര്‍ണാടക സ്വദേശിനികളെ കോഴിച്ചോര കുടിപ്പിച്ച സംഭവത്തില്‍ മന്ത്രവാദിക്കെതിരെ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ദോഷം പരിഹരിക്കാനുള്ള ക്രിയകളെന്ന് വിശ്വസിപ്പിച്ചാണ് പ്രശ്നപരിഹാരത്തിനെത്തിയ രണ്ടു സ്ത്രീകളെ ഇയാള്‍ കോഴിച്ചോര കുടിപ്പിച്ചത്. വീട്ടില്‍ മടങ്ങിയെത്തിയ ഇവരില്‍ ഒരാള്‍ ഛര്‍ദ്ദിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ പരാതിപ്രകാരം അന്വേഷണത്തിനെത്തിയ പൊലീസിനെ കണ്ടതോടെ വീടിന്റെ മതില്‍ ചാടിക്കടന്ന് മന്ത്രവാദി രക്ഷപ്പെട്ടു. ഒരാഴ്ച മുമ്ബാണ് പൈവളിഗെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകള്‍ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ […]