സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ കാറ്റ്; ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും […]

IPL 2021 | ദേവ്ദത്തിന് പകരം ആര്‍ സി ബി ഇന്നിങ്ങ്സ് ആര് ഓപ്പണ്‍ ചെയ്യും?

ഐ പി എല്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇത്തവണ അല്‍പം മിനുക്ക് പണിയൊക്കെ നടത്തിയാണ് വിരാട് കോഹ്ലിയും കൂട്ടരും ഇറങ്ങുന്നത്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും, ന്യൂസിലന്‍ഡ് പേസ് ബോളര്‍ കെയില്‍ ജാമിസണും കരുത്തു കൂട്ടാനെത്തിയിട്ടുണ്ട്. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇതോടെ ആദ്യ മത്സരത്തില്‍ കളിക്കുവാന്‍ താരത്തിനു കഴിയില്ല. ദേവ്ദത്ത് […]

നിങ്ങൾ കല്യാണം കഴിഞ്ഞ ഒരു പുരുഷൻ ആണെങ്കിൽ കഴിയുമെങ്കിൽ ഈ സിനിമ കാണരുത്. video link

സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ത്മുൻപ് ചിത്രത്തിന്റെ പേര് ബ്രഹ്മാണന്മാരെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രാഹ്മണ സഭ മുന്നോട്ടു വന്നിരുന്നു. ഇതേ തുടർന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന് മികച്ച പ്രീതികരണം ആണ് ലഭിക്കുന്നത്,അര്‍ജുന്‍ ബാബു തിരക്കഥയെഴുതി […]

ഛത്തീസ്‌ഗഡിലെ ആക്രമണം ദന്തേവാടയിലേതിനു സമാനമായ രീതിയില്‍; മൂന്ന് വശം വളഞ്ഞ് വെടിയുതിര്‍ത്തത് നാന്നൂറോളം മാവോയിസ്‌റ്റുകള്‍

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ബീജപൂരിലുണ്ടായ മാവോയിസ്‌റ്റ്- സേന ഏ‌റ്റുമുട്ടല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മാവോയി‌സ്‌റ്റുകള്‍ നടത്തിയ ഏ‌റ്റവും രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ആദ്യം അഞ്ച് ജവാന്മാര്‍ വീരചരമം പ്രാപിച്ചതായായിരുന്നു വിവരം. എന്നാല്‍ ഏ‌റ്റുമുട്ടലിന് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന പരിശോധനയില്‍ 17 ജവാന്മാരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ 22 പേരാണ് വീരചരമമടഞ്ഞതെന്ന് സ്ഥിരീകരിച്ചു. ചെടികളുടെ മറയില്ലാത്തയിടത്ത് എത്തിയ ജവാന്മാരുടെ നേരെ മൂന്ന് വശത്ത് നിന്നും വളഞ്ഞ മാവോയിസ്‌റ്റുകള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക മെഷീന്‍ […]

Petrol Diesel Price| തുടര്‍ച്ചയായ ആറാം ദിനവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ഇന്ന് നിങ്ങളുടെ നഗരങ്ങളിലെ നിരക്കുകള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ ചില്ലറ വില്‍പന വില എണ്ണ കമ്ബനികള്‍ കുറച്ചിരുന്നു. ഇതിന് മുന്‍പ് തുടര്‍ച്ചയായി നാലു ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്സൈറ്റില്‍ ലഭ്യമായ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിവന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ […]

പബ്ജി ഗെയിമില്‍ സ്ഥിരമായി ജയിക്കുന്ന അകീഫ് ആദ്യമായി പരാജയപ്പെട്ടു, തര്‍ക്കത്തിനൊടുവില്‍ 13 കാരനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സുഹൃത്ത് പിടിയില്‍

കാസര്‍കോട്: മംഗളുരുവിനടുത്ത ഉള്ളാള്‍ കെ.സി റോഡില്‍ 13 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തു. പബ്ജി ഗെയിമുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി മുതല്‍ കാണാതായ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകില്‍ നിന്ന് കണ്ടെത്തിയത്. വലിയ കല്ലുകൊണ്ട് തലയില്‍ ഇടിച്ചു […]

ആര്‍ക്കുവേണമെങ്കിലും വോട്ടും ചെയ്യാം, പക്ഷേ യു ഡി എഫിനും എല്‍ ഡി എഫിനും കൊടുക്കരുത്; തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമെത്തി

തലശ്ശേരി: സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബി.ജെ.പി നേതൃത്വം. എന്നാല്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ വോട്ടു ചെയ്യരുതെന്നും പ്രവര്‍ത്തകരോടും അനുഭാവികളോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി പുതിയ തീരുമാനമെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ക്കെതിരായ നിലപാട് […]

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2.569 കിലോ സ്വര്‍ണം പിടികൂടി

മംഗളൂരു; രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. 2 മലയാളികള്‍ അടക്കം 3 പേരില്‍ നിന്നാണു സ്വര്‍ണം പിടികൂടിയിരിക്കുന്നത്. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വര്‍ണമാണു പിടികൂടിയിരിക്കുന്നത്. വെള്ളിയാഴ്ച മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വര്‍ണം പിടികൂടുകയുണ്ടായി. പുലര്‍ച്ചെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയപ്പോഴാണ് ഇയാളെ […]

ശക്തമായ പോരാട്ടത്തിലൂടെ മുന്നണികള്‍ തമ്മിലുള്ള മത്സരം മുറുകുമ്ബോള്‍ കോന്നി ആര്‍ക്കൊപ്പം നില്‍ക്കും?

കോന്നി: ( 03.04.2021) പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായ കോന്നി ശക്തമായ ഒരു പോരാട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ ജെനീഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് ഇത്തവണ അങ്കത്തട്ടില്‍. ത്രികോണ പോരാട്ടം പ്രവചിക്കപ്പെടുന്ന മണ്ഡലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. കോന്നി ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വോടായി മാറുമെന്നും […]

ചൊവ്വയിലെ ആദ്യ ഹെലികോപ്ടര്‍ പറത്തല്‍ ഏപ്രില്‍ രണ്ടാം വാരത്തിലേയ്ക്ക് നീട്ടി നാസ

മറ്റൊരു ഗ്രഹത്തില്‍ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടര്‍ ഏപ്രില്‍ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രില്‍ 11നാണ് നിലവില്‍ ഇന്‍‌ജെനുവിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ പറത്താന്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോര്‍ണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍‌ഷന്‍ ലബോറട്ടറി (ജെ‌പി‌എല്‍) വ്യാഴാഴ്ച അറിയിച്ചു. ഏപ്രില്‍ 11 ന് മുമ്ബുള്ള സമയത്താണ് ടേക്ക് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഏപ്രില്‍ 12 ന് ഭൂമിയില്‍ എത്തുമെന്നും […]