Petrol Diesel Price| തുടര്‍ച്ചയായ ആറാം ദിനവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ഇന്ന് നിങ്ങളുടെ നഗരങ്ങളിലെ നിരക്കുകള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ ചില്ലറ വില്‍പന വില എണ്ണ കമ്ബനികള്‍ കുറച്ചിരുന്നു. ഇതിന് മുന്‍പ് തുടര്‍ച്ചയായി നാലു ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്സൈറ്റില്‍ ലഭ്യമായ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിവന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ പെട്രോളിന് 96.98 രൂപയും ഡീസലിനും 87.96 രൂപയുമാണ്.

കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും കണക്കാക്കിയാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ വില്‍പന വിലയില്‍ 60 ശതമാനവും ഡീസലിന്റെ വില്‍പന വിലയില്‍ 54 ശതമാനവും നികുതിയാണ്. രാജ്യാന്തര എണ്ണ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ദിവസേന ചില്ലറ വില്‍പന വില നിശ്ചയിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില (ലിറ്ററിന്)

ഡല്‍ഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊല്‍ക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാല്‍- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 90.74/ 85.31
എറണാകുളം- 90.73/ 85.30
ഇടുക്കി- 92.19/ 86.52
കണ്ണൂര്‍- 91.03/ 85.60
കാസര്‍കോട്-91.77/ 86.29
കൊല്ലം-91.87/ 86.37
കോട്ടയം-91.90/ 85.45
കോഴിക്കോട്- 91.35 /85.90
മലപ്പുറം- 91.53 / 86.05
പാലക്കാട്- 91.55/ 86.06
പത്തനംതിട്ട- 91.35/ 85.88
തൃശൂര്‍- 91.20/ 85.74
തിരുവനന്തപുരം- 92.44/ 86.90
വയനാട്- 92.09/ 86.53

കഴിഞ്ഞ ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ലിറ്ററിന് കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞതോടെയാണ് രാജ്യത്തെ ചില്ലറ വില്‍പന വിലയിലും കുറവ് വരുത്താന്‍ എണ്ണ കമ്ബനികള്‍ തയാറായത്. ബാരലിന് 60 ഡോളര്‍ വരെ താഴ്ന്ന ശേഷമാണ് ഇപ്പോള്‍ വില 65 ഡോളറില്‍ എത്തിയത്. അസംസ്കൃത എണ്ണ വില സ്ഥിരമായി താഴ്ന്നപ്പോഴും നേരത്തെ വില ഉയര്‍ന്നപ്പോഴുണ്ടായ നഷ്ടം നികത്താനായി എണ്ണക്കമ്ബനികള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിന് സമയമെടുത്തിരുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളുടെ (ഒപെക് ) തീരുമാനം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം കാരണം ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 0.2 ശതമാനം ഇടിഞ്ഞ് 64.70 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 61.32 ഡോളറിലെത്തി. 0.2 ശതമാനം ഇടിവ്.

prp

Leave a Reply

*