ചൊവ്വയിലെ ആദ്യ ഹെലികോപ്ടര്‍ പറത്തല്‍ ഏപ്രില്‍ രണ്ടാം വാരത്തിലേയ്ക്ക് നീട്ടി നാസ

മറ്റൊരു ഗ്രഹത്തില്‍ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടര്‍ ഏപ്രില്‍ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രില്‍ 11നാണ് നിലവില്‍ ഇന്‍‌ജെനുവിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ പറത്താന്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോര്‍ണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍‌ഷന്‍ ലബോറട്ടറി (ജെ‌പി‌എല്‍) വ്യാഴാഴ്ച അറിയിച്ചു.

ഏപ്രില്‍ 11 ന് മുമ്ബുള്ള സമയത്താണ് ടേക്ക് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഏപ്രില്‍ 12 ന് ഭൂമിയില്‍ എത്തുമെന്നും നാസ ജെപിഎല്‍ ട്വീറ്റ് ചെയ്തു. നാസയുടെ പെര്‍സെവറന്‍സ് റോവറില്‍ ഘടിപ്പിച്ചാണ് ഇന്‍ജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്. ഇത് ഫെബ്രുവരി 18 ന് ചൊവ്വയിലെത്തി. ടെസ്റ്റ് ഫ്ലൈറ്റ് നടത്താന്‍ ഇന്‍ജെനുവിറ്റിയ്ക്ക് 30 ചൊവ്വ ദിനങ്ങള്‍ അല്ലെങ്കില്‍ 31 ഭൗമദിനങ്ങള്‍ ലഭിച്ചു.

1997 ല്‍ നാസയുടെ സോജര്‍നര്‍ റോവര്‍ ചൊവ്വയില്‍ പറന്നിറങ്ങിയപ്പോള്‍, ചുവന്ന ഗ്രഹത്തെ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തെളിയിക്കുകയും ചൊവ്വയില്‍ എങ്ങനെ പര്യവേക്ഷണം നടത്താമെന്ന് പൂര്‍ണ്ണമായും പുനര്‍നിര്‍വചിക്കുകയും ചെയ്തു. അതുപോലെ തന്നെ, ശാസ്ത്ര ഗവേഷണത്തിന്റെ ഭാവി ഇന്‍ജെനുവിറ്റിയിലൂടെ അറിയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നാസ ആസ്ഥാനത്തെ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ലോറി ഗ്ലേസ് പ്രസ്താവനയില്‍ പറഞ്ഞു.

മറ്റൊരു ഗ്രഹത്തില്‍ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവര്‍ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇന്‍ജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാല്‍ നമ്മുടെ ചക്രവാളങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും.

നിയന്ത്രിത രീതിയില്‍ പറക്കുന്നത് ഭൂമിയില്‍ പറക്കുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകര്‍ഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്). ചൊവ്വയിലെ പകല്‍ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോര്‍ജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുന്നുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യും. ഇത് സുരക്ഷിതമല്ലാത്ത വൈദ്യുത ഘടകങ്ങളെ മരവിപ്പിക്കുകയും ചിലപ്പോള്‍ തകര്‍ക്കുകയും ചെയ്യും. ഇന്‍ജെനുവിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഇവയാണ്.

പെര്‍സെവെറന്‍സ് റോവറിന്റെ സൗകര്യത്തിന് അനുസരിച്ച്‌ ഉള്‍ക്കൊള്ളാന്‍, ഇന്‍ജെനുവിറ്റി ഹെലികോപ്റ്റര്‍ ചെറുതായിരിക്കണം. ചൊവ്വയുടെ പരിതസ്ഥിതിയില്‍ പറക്കാന്‍ ഹെലികോപ്ടറിന് ഭാരവും കുറവായിരിക്കണം. തണുത്തുറഞ്ഞ ചൊവ്വയിലെ രാത്രികളെ അതിജീവിക്കാന്‍, ആന്തരിക ഹീറ്ററുകള്‍ക്ക് ശക്തി പകരാന്‍ അതിന് ആവശ്യമായ ഊര്‍ജ്ജം ഉണ്ടായിരിക്കണം.

റോട്ടറുകളുടെ പ്രകടനം മുതല്‍ സോളാര്‍ പാനലുകള്‍, ഇലക്‌ട്രിക്കല്‍ ഹീറ്ററുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ വരെ – സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെപിഎല്ലിന്റെ വാക്വം ചേമ്ബറുകളിലും ടെസ്റ്റ് ലാബുകളിലും പരീക്ഷിക്കുകയും പുന: പരിശോധനകള്‍ നടത്തുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റര്‍ അതിന്റെ ഡെബ്രിസ് ഷീല്‍ഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളും ഡ്രോണുകളും അന്യഗ്രഹത്തില്‍ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകര്‍ പറയുന്നു.

prp

Leave a Reply

*