ശക്തമായ പോരാട്ടത്തിലൂടെ മുന്നണികള്‍ തമ്മിലുള്ള മത്സരം മുറുകുമ്ബോള്‍ കോന്നി ആര്‍ക്കൊപ്പം നില്‍ക്കും?

കോന്നി: ( 03.04.2021) പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായ കോന്നി ശക്തമായ ഒരു പോരാട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ ജെനീഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് ഇത്തവണ അങ്കത്തട്ടില്‍. ത്രികോണ പോരാട്ടം പ്രവചിക്കപ്പെടുന്ന മണ്ഡലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്.

കോന്നി ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വോടായി മാറുമെന്നും ഭൂരിപക്ഷം മൂന്നിരട്ടിയാകുമെന്നുമാണ് എല്‍ഡിഎഫും ഉറച്ചുവിശ്വസിക്കുന്നു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമായതോടെ വിജയത്തില്‍ കുറഞ്ഞതൊന്നും എന്‍ഡിഎ കോന്നിയില്‍ പ്രതീക്ഷിക്കുന്നില്ല. മൂന്ന് മുന്നണികളും മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമായതിനാല്‍ ആവേശത്തിലാണ് കോന്നിയിലെ ജനങ്ങളും.

പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലമായ കോന്നിയില്‍ 2016ല്‍ അടൂര്‍ പ്രകാശ് ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് അഡ്വ. ആര്‍ സനല്‍ കുമാര്‍ 50.81% വോടുകള്‍ നേടി പരാജയപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി 44,243 വോടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ശക്തമായ പോരാട്ടത്തിലൂടെ മുന്നണികള്‍ തമ്മിലുള്ള മത്സരം മുറുകുമ്ബോള്‍ കോന്നി ആര്‍ക്കൊപ്പം നില്‍ക്കും എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. അണിനിരക്കുന്ന അങ്കത്തട്ടില്‍ വിജയം ഏത് വഴിയില്‍ നീങ്ങുമെന്ന് ഉറപ്പിച്ചു പറയാന്‍ ആര്‍ക്കുമാവില്ല.

prp

Leave a Reply

*