‘എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് പേടിയുണ്ട്, എനിക്ക് ഇങ്ങനെയേ പറ്റൂ’: പാര്‍വ്വതി

സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതുമുതല്‍ വേട്ടയാടപ്പെട്ട നടിയാണ് പാര്‍വ്വതി. ഇറങ്ങിയ സിനിമകള്‍ എല്ലാം പരാജയമായിരിക്കുന്ന ഈ വേളയില്‍ മനസ് തുറന്നിരിക്കുകയാണ് പാര്‍വ്വതി. അഭിനയിച്ച സിനിമയിലും ഏറെ വെല്ലുവിളി നേരിട്ടു. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ട്. എന്നാല്‍, എന്‍റെ സ്വഭാവം അവര്‍ക്കെല്ലാം നന്നായി അറിയാം.  സത്യം മൂടിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനും എനിക്കാകില്ലെന്ന് അവര്‍ക്കറിയാം. അതൊരു കെമിക്കില്‍ റിയാക്ഷന്‍ പോലെയാണ്. മറ്റൊരു തരത്തിലാകാന്‍ എനിക്കറിയില്ല. ഇങ്ങനെയേ പറ്റൂ. എന്‍റെ മനസാക്ഷിയോട് കള്ളം പറയേണ്ട അവസ്ഥ വന്നാല്‍ അതിനു […]

സ്ത്രീധനപീഡനം; എയര്‍ ഹോസ്റ്റസ് വീടിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വനിതാ എയര്‍ ഹോസ്റ്റസ് വീടിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അനിസിയയെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവായ മയാങ്ക് സിങ്‌വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ […]

ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കാണാനായി റഷ്യയിലെത്തിയ,​ ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി. ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനാണ് ആരാധകര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. ലോകകപ്പിനോട് അനുബന്ധിച്ച്‌ ഫാന്‍ ഐ.ഡിയുള്ള ആരാധകര്‍ക്ക് റഷ്യയില്‍ വിസയില്ലാതെ തങ്ങാന്‍ ഈ മാസം 25 വരെയാണ് അനുമതി ഉണ്ടായിരുന്നത്. ഇന്നലെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ പുടിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍,​ ക്രൊയേഷ്യന്‍ […]

കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ബിഷപ് തന്‍റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും കന്യാസ്ത്രീ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ കഴിഞ്ഞ വര്‍ഷം ജൂെലെ 17-നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതിക്കത്ത് ഇപ്പോള്‍ പുറത്തുവന്നു. ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കന്യാസ്ത്രീ രേഖാമൂലം കര്‍ദിനാളിനു പരാതി നല്‍കിയതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2017 ജൂെലെ […]

രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനുമായി കോണ്‍ഗ്രസ്

കണ്ണൂര്‍ : രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ആര്‍ എസ് എസിന്‍റെ രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കാന്‍ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധന്‍ ആചരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ […]

കനത്തമഴയില്‍ സംസ്ഥാനത്ത് പരക്കെ നാശം

കോട്ടയം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മ‍ഴയെതുടര്‍ന്ന് കനത്ത നാശനഷ്ടം. ജില്ലയില്‍ പലയിടങ്ങളിലായി ഉരുള്‍പൊട്ടലില്‍ റോഡുകളള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മ‍ഴ വ്യാ‍ഴാ‍ഴ്ചവരെ തുടരുമെന്നും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാള്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറി.കനത്ത മ‍ഴയെത്തുടര്‍ന്ന് ആലപ്പു‍ഴ, പത്തനംതിട്ട, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ […]

ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം. പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ […]

അഭിമന്യു കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം

കൊച്ചി : അഭിമന്യു കൊലക്കേസിലെ പ്രതികള്‍ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തില്‍ അന്വേഷണസംഘം. പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്‍റെ നിഗമനം. അതേസമയം കേസിന്‍റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായുമാണ് പൊലീസിന്‍റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍കയറി രാത്രിയടക്കം പൊലീസ് റെയ്ഡ് […]

കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും    

മെയിന്‍റനന്‍സ് ഇനി ഈസിയാണ്!

കൊച്ചി: വീടുകളുടെയും, സ്ഥാപനങ്ങളുടെയും മെയിന്‍റനന്‍സ് ഈസിയാക്കാന്‍ ലക്ഷ്യമിട്ടുള്ള   ‘D- Complete Building Maintenance and Service’  എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കമായി. വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ മുതലായവയിലെ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പെന്‍ററി, പെയിന്‍റിംഗ്, ടൈല്‍ വര്‍ക്ക്, ലീക്ക്, വാട്ടര്‍ പ്രൂഫിംഗ്  തുടങ്ങിയ മെയിന്‍റനന്‍സ് ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. ചെറിയ വര്‍ക്കുകള്‍ ആയതിനാല്‍ അതിന് അനുയോജ്യരായ ആളുകളെ തക്ക സമയത്ത് ലഭ്യമാവുക എന്നത് ഇന്നുകേരളത്തില്‍ ബുദ്ധിമുട്ടാണ്. ഇതിനൊരു പരിഹാരമായിട്ടാണ് കമ്പ്ലീറ്റ് മെയിന്‍റനന്‍സ് ഹബ് എന്ന ആശയവുമായി കമ്പനി മുമ്പോട്ടു പോകുന്നത്. പരിചയസമ്പന്നരായ ഇലക്ട്രിഷ്യന്‍മാര്‍ പെയിന്‍റര്‍മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്‍റര്‍മാര്‍, തുടങ്ങിയവരുടെ  അകമഴിഞ്ഞ സേവനമാണ് ആളുകളെ ഇവിടേക്ക് […]