ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ബോളിവുഡ്ഡില്‍ നിന്നും ഞെട്ടിക്കുന്ന സമ്മാനം

കൊച്ചി: 32 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖര്‍ സല്‍മാന് ബോളുവുഡ്ഡില്‍ നിന്നും പ്രതീക്ഷിക്കാത്ത പിറന്നാള്‍ സമ്മാനം. ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ് ഈ സമ്മാനം അയച്ചിരിക്കുന്നത്. ഒരു നീല വാനാണ് ആ സമ്മാനം. കര്‍വാനില്‍ ഒരു പ്രധാന കഥാപാത്രമാണ് ഈ നീല വാന്‍. ദുല്‍ഖറിന് കാറുകളോടുള്ള പ്രത്യേക ഇഷ്ടം മാനിച്ചാണ് ഈ സമ്മാനം നല്‍കിയതെന്ന് സംവിധായകന്‍ ആകര്‍ഷ് ഖുരാന പറഞ്ഞു. കാറുകളുടെ വലിയൊരു ശേഖരമുള്ള ദുല്‍ഖറിന് ഒരു വാന്‍ കൂടി ഇരിക്കട്ടെയെന്നും അദ്ദേഹം […]

ഓഫറുകളുടെ പൂക്കാലമൊരുക്കി ആമസോണ്‍ പ്രൈം ഡേ സെയില്‍

പ്രൈം ഡേ വില്‍പ്പനയുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ജൂലൈ 16 മുതല്‍ ആരംഭിക്കുന്ന ഫ്ലാഷ് സെയില്‍ മൂന്നുദിവസം തുടരും. സ്മാര്‍ട്ട്‌ ഫോണ്‍, ഇലക്ട്രോണിക്സ്‌‍, ഹോം ഫര്‍ണിച്ചറുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കുന്നത്. വണ്‍ പ്ലസ്‌ 6, വിവോ വി9, സാംസംഗ് ഗാലക്സി നോട്ട് 8, മോട്ടോ ജി6, ഹുവായ് പി20 പ്രൊ തുടങ്ങി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.    ആമസോണ്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ക്വിസ് മത്സരവും നടത്തുന്നുണ്ട്. […]

ജി​എ​ന്‍​പി​സി അ​ഡ്മി​ന്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന

കൊ​ച്ചി: ജി​എ​ന്‍​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) അ​ഡ്മി​ന്‍ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ര്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന. ഇ​തേ​തു​ട​ര്‍​ന്നു പോ​ലീ​സും എ​ക്‌​സൈ​സും എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ജി​എ​ന്‍​പി​സി മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച്‌ എ​ക്സൈ​സ് അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ര്‍​ക്കും പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ജി​എ​ന്‍​പി​സി എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് കേ​സെ​ടു​ത്ത​തോ​ടെ അ​ജി​ത് കു​മാ​ര്‍ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ജി​ത് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നേ​ര​ത്തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ജി​ത് കു​മാ​റി​നെ​തി​രെ​യും […]

മുട്ടക്കറി പാകം ചെയ്ത് നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു

ലക്‌നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്‍റെ പേരില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവനീത്(30) എന്ന യുവാവാണ് തന്‍റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് കറിവെച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടക്കുകയും തുടര്‍ന്ന് പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ […]

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്‌. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ […]

ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു;

കോഴിക്കോട്: കോഴിക്കോട്ടെ ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി സുമേഷ് കുമാറാണ് പ്രതി. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പ്രതി സുമേഷ് കുമാര്‍ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചിരുന്നു. മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിളയാണ് കൊല്ലപ്പെട്ടത്. കോടഞ്ചേരി കുപ്പായക്കോട് സ്വദേശിയായ സജി കുരുവിളയെ ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് കുരുവിള മരിച്ചത്. തീയിട്ടശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സ്വര്‍ണം പണയം വയ്ക്കാനെന്ന […]

‘എന്‍റെ ജാതകദോഷം കൊണ്ടാണ് ലോഹിത‌ദാസ് മരിച്ചതെന്ന് അവര്‍ പറഞ്ഞു’; ഉണ്ണി മുകുന്ദന്‍

വിനു മോഹനും ഭാമയും ഒന്നിച്ച ചിത്രമായിരുന്നു നിവേദ്യം. ലോഹിതദാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയമായില്ല. പക്ഷേ, നിവേദ്യത്തില്‍ നായകനാകേണ്ടിയിരുന്നത് യുവതാരം ഉണ്ണി മുകുന്ദന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നടന്‍ തന്നെയാണ് കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമരംഗത്തു നിന്ന് തന്നെ വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു‍. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ […]

നവാസ് ഷെരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ്സ് സൗകര്യം

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ പ്രവേശിപ്പിച്ചു. കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റിയത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവര്‍ക്കും ബി ക്ലാസ്സ് സൗകര്യമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് സാധാരണഗതിയില്‍ എ, ബി ക്ലസ്സുകളില്‍ പെടുത്തുന്നത്. ഇവര്‍ക്ക് […]

വീട്ടുകാരുടെ അന്ധവിശ്വാസം: സ്വതന്ത്ര്യമായി ജീവിക്കാന്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി

ആലപ്പുഴ: വീട്ടുകാരുടെ അന്ധമായ മതവിശ്വാസം സഹിക്കാനാകാതെ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. കോടതിയുടെ അനുമതിയോടെയാണ് യുവതികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബിരുദധാരിയായ 22കാരിയും ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ 20കാരിയുമാണ് സ്വതന്ത്ര്യമായി ജീവിക്കണമെന്നാവശ്യവുമായി മുന്നോട്ട് വന്നത്. ആലപ്പുഴ മുട്ടത്തെ വീട്ടില്‍ നിന്നും ഇവര്‍ ഒന്നിച്ചിറങ്ങി. ഇതിനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളെ സ്വതന്ത്ര്യമായി ജീവിക്കാന്‍ കോടതി അനുമതി നല്‍കി. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാലാണ് വീടു വിട്ടത്. ജോലിചെയ്യണം, ജീവിക്കാനുള്ള പണം സ്വന്തമായി കണ്ടെത്തണം. സഹോദരിയെ […]

കെവിന്‍ വധം: നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്‍റെ ഭാര്യ നീനു മാനസിക മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ നീനു മാനസികരോഗയാണെന്ന് പിതാവ് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് യാതൊരു മാനസിക രോഗവും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. നീനുവിനെ മൂന്നു തവണ തന്റെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടു […]