സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ […]

കനത്ത മഴ; പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു. ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) വൈകീട്ട് 4.45നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്രതിരിക്കുകയുള്ളു. വൈകീട്ട് 4.45ന് പുറപ്പെടേണ്ട കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ (16316) രാത്രി 8.30നും, വൈകീട്ട് 5.30ന് പുറപ്പെടേണ്ട കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ (12634) […]

മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കൊച്ചി: ലേഡീസ്റ്റാര്‍ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവെച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മറ്റ് അംഗങ്ങളുമായിട്ടുള്ള പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നുവരെ ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍, മഞ്ജുവുമായി ഡബ്ല്യുസിസിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് വിവരം.മഞ്ജു രാജിയും വെച്ചിട്ടില്ല. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം മഞ്ജു നാട്ടില്‍ തിരിച്ചെത്തി. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതൊക്ക ചര്‍ച്ചകളിലൂടെ മാറ്റിയെടുത്തിട്ടുണ്ട്. ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ച ശേഷമാണു യുഎസിലേക്കു പോയതെന്നുമാണ് വാര്‍ത്തകളില്‍ വന്നത്. […]

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് 22 പേര്‍ക്ക് പരിക്ക്. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി. അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ […]

നാളെ എസ്ഡിപിഐയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മനോജ്‌ കുമാര്‍, റോയി അറയ്ക്കല്‍, ഷൌക്കത്ത് അലി, എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന […]

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു.   ഉടന്‍ തന്നെ അഗ്നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്.    ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു […]

ശശി തരൂരിന്‍റെ ഓഫിസില്‍ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം

തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഓഫിസിനു നേര്‍ക്ക് യുവമോര്‍ച്ച അക്രമം. പ്രതിഷേധവുമായി ശശി തരൂരിന്‍റെ ഓഫിസില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഓഫിസിനു മുന്നില്‍ റീത്ത് വച്ചും യുവമോര്‍ച്ച പ്രതിഷേധിച്ചു. ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെയാണ് ഒരു കൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്‍റെ, സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഓഫിസില്‍ എത്തിയത്. ഈ സമയം ശശി തരൂര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ടെക്‌നോപാര്‍ക്കില്‍ പരിപാടിയില്‍ […]

ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ ബാര്‍ജ് തീരത്തടിഞ്ഞു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി ബാര്‍ജ് തീരത്തടിഞ്ഞു. അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന ബാര്‍ജ് പിന്നീട് നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു. അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആണെന്നാണ് സൂചന. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന സംശയവും ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചു. അതേസമയം കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിന് സമീപം എത്താന്‍ സാധിച്ചിട്ടില്ല. കപ്പലിനെ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ‘ഫ്‌ളോട്ടിങ് ഡ്രൈ ഡോക്ക്’ ആണിതെന്നും സംശയമുണ്ട്.

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലി

ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലി ഉപേക്ഷിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും യുവതിയോട് ആവശ്യപ്പെട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്‍റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര്‍ത്താവും ബന്ധുക്കളും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. പരാതി രജിസ്റ്റര്‍ […]

സൂര്യനെല്ലി കേസ് ;ജേക്കബ് സ്റ്റീഫന്‍റെ ജാ​മ്യ കാ​ലാ​വ​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: സൂ​ര്യ​നെ​ല്ലി പെ​ണ്‍​വാ​ണി​ഭ കേ​സി​ല്‍ എ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് ശിക്ഷിച്ച പ​ത്താം പ്ര​തി ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ ജാ​മ്യ കാ​ലാ​വ​ധി സു​പ്രീം​കോ​ട​തി നീ​ട്ടി. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ജാ​മ്യം നീ​ട്ടി​യ​ത്. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം നീ​ട്ടി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി ജേ​ക്ക​ബ് തോ​മ​സി​ന് ജ​നു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 1996 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ്‌​നേ​ഹം ന​ടി​ച്ച്‌ ബ​സ് ക​ണ്ട​ക്ട​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ട്ടേ​റെ​പേ​ര്‍​ക്ക് കാ​ഴ്ച​വ​ച്ചെ​ന്നാ​ണ് കേ​സ്. ആ​ദ്യം 35 പേ​രെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി നാ​ല് […]