ദീപാവലി എത്തുമ്പോഴേക്കും പെട്രോള്‍ വില കുറയും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. എന്നാല്‍ അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് സൂചിപ്പിച്ച്‌ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍  രംഗത്തെത്തി. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലക്കെതിരെ ജനങ്ങള്‍  ശക്തമായി പ്രതിഷേധിച്ചിരുന്നു . ഇതോടെയാണ് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നല്‍കി മന്ത്രി രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്കൃത എണ്ണ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് […]

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഹൈദരാബാദ്​: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട  ഭാര്യയെ  ഭര്‍ത്താവ്​ തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോല ഏരിയയില്‍​ ഞായറാഴ്​ച രാത്രിയായിരുന്നു​ സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്‍റെ  ഭാര്യ ഹരികയാണ്(25) കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറി​ന്‍റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. ഹരിക എം.ബി.ബി.എസ്​ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത്​ ആത്​മഹത്യ ചെയ്​താണെന്നാണ്​ ഭര്‍ത്താവ്​ പൊലീസിനെ അറിയിച്ചത്​. എന്നാല്‍ സംഭവ സ്ഥലം […]

തെലങ്കാന സര്‍ക്കാരിന്‍റെ സാരി വിതരണം വെള്ളത്തിലായി

ഹൈ​ദ​രാ​ബാ​ദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. വിതരണം ചെയ്തസാരികള്‍ നല്ലതല്ലെന്നും ഇത് 50 രൂപയുടെ സരിയാണെന്നും അത് പിച്ചക്കാരുപോലും ഉപയോഗിക്കില്ലെന്നും സ്ത്രീ​ക​ള്‍ പറഞ്ഞു. ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ത്തു​ക​മ്മ ഉ​ല്‍​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്  തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ സൗ​ജ​ന്യ സാ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇതിനായി 222 കോടി രൂപ ചിലവായി. പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് സംഘര്‍ഷത്തിലാണ്അവസാനിച്ചത്. […]

ഗോവയിലും മദ്യനിരോധനം വരുന്നു

പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച്‌ കൊണ്ട് ഗോവയിലും ഉടന്‍ ഉത്തരവിറങ്ങും. ഞായറാഴ്ച പനാജിയില്‍ നടന്ന  ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്  മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  ഇത് സംബന്ധിച്ച്‌ സൂചന നല്‍കിയത്. മദ്യപിച്ച്‌ പൊതുസ്ഥലങ്ങളില്‍ ശല്യമുണ്ടാകുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്, ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്യമിടുന്നതായും മനോഹര്‍ പരീക്കര്‍  വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മദ്യം […]

അര്‍ജന്‍ സിംഗിന് രാജ്യത്തിന്‍റെ പ്രണാമം

ന്യൂഡല്‍ഹി: മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ് അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി. ഡല്‍ഹി ബ്രാര്‍ ചത്വരത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി എന്നിവരും കര-വ്യോമ-നാവിക സേനാ മേധാവികളും പങ്കെടുത്തു ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നാണ്അര്‍ജന്‍ സിംഗ് അന്തരിച്ചത്. അര്‍ജന്‍ സിംഗിനോടുള്ള ആദരസൂചകമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെയും മന്ദിരങ്ങളിലെയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. 1965 ലെ […]

ഗുര്‍മീത് സിങ്ങിനെ  മോചിപ്പിക്കാന്‍ ശ്രമം;3 പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെ  മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ശിക്ഷ വിധിച്ചതിന് ശേഷം സിംഗിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ അമിത്, രാജേഷ് എന്നി രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായത്. പഞ്ച്കുളയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് ഹരിയാന പോലീസ് നിര്‍ദേശിച്ചു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പഞ്ച്കുള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ […]

ഗുര്‍മീത് സിങ്ങിന് പെണ്‍കുട്ടികളെ എത്തിക്കുവാന്‍ വനിതാ സ്ക്വാഡ്

ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ  ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി   സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ റ്റുഡെയാണ് ഈ കാര്യം പുറത്തു വിട്ടത്. ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്‍റെതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തില്‍ അനുയായികളായി എത്തുന്ന […]

ഗുജറാത്ത് കലാപ കേസില്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി;ഗുജറാത്ത് കലാപ കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷായോടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്  സെപ്തംബര്‍ 1 3നു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യ പ്രതിയുമായ മായ കൊദ്നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷായെ വിസ്തരിക്കുന്നതിന്  കോടതി ചൊവ്വാഴ്ച വരെ സമയം നല്‍കിയിരുന്നു.പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ്  മായ പറയുന്നത്. 97 പേരെ കൊലപ്പെടുത്തിയ നരോദ […]

ഇന്ത്യക്കെതിരെ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിക്കിമിലെ ഡോംഗ്ലോംഗില്‍ ഉടലെടുത്ത സംഘര്‍ഷത്തിനുപിന്നാലെ അതിര്‍ത്തിക്കടുത്ത് ചൈന 800 സൈനികരെ കൂടി വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ -ഭൂട്ടാന്‍ – ചൈന ട്രൈ ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) 80 ടെന്റുകള്‍ നിര്‍മിച്ചാണ് 800 സൈനികരെ വിന്യസിച്ചതെന്ന് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 350 ഇന്ത്യന്‍ സൈനികരാണ് ട്രൈ ജംഗ്ഷനിലുള്ളത്. അതേസമയം, സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ചൈന തയ്യാറായില്ല. ഇന്ത്യന്‍ സൈനിക വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല. ഇന്ത്യയും […]

യുപിയിലെ ഭരണം രാജ്യത്തിന് മാതൃകയാവുന്നു. ‘സന്യാസി’ മുഖ്യമന്ത്രി ഹീറോ!!

ലക്നൗ: തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപി ജനങ്ങള്‍ക്ക് മുന്‍പാകെ വച്ച കാര്‍ഷിക വായ്പ എഴുതിതള്ളല്‍ നടക്കാത്ത കാര്യമാണെന്ന് പ്രവചിച്ചവരെ ഞെട്ടിച്ച്‌ കൊണ്ട് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ് മുഖ്യമന്ത്രി ശ്രി.യോഗി ആദിത്യനാഥ്. മുഴുവന്‍ കര്‍ഷകരുടെയും ഒരു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ്. രണ്ടു കോടി 15 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും.  മൊത്തം 36000 കോടി രൂപയുടേതാണ് ഈ കടങ്ങള്‍. സംസ്ഥാനത്തൊട്ടാകെ 5000 ഗോതമ്പ് ശേഖരണ കേന്ദ്രങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ […]