ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയില്‍

ന്യൂഡല്‍ഹി: യമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും.  ഡല്‍ഹിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പത്തരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.പിന്നീട് വിദേശകാര്യമന്തി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിക്കും.  വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. 29ന് ഫാ ഉഴുന്നാലില്‍ ബാംഗ്ലൂരിലെ […]

യാത്രക്കാര്‍ക്ക് പ്രിയമായി ‘ഒല’യുടെ ഓട്ടോ സര്‍വീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി  കമ്പനിയായ  ‘ഒല’യുടെ   ഓട്ടോറിക്ഷാ സര്‍വീസിന് യാത്രക്കാരുടെ ഇടയില്‍ മികച്ച പ്രതികരണം. സാധാരണ ഓട്ടോസര്‍വീസിനെ അപേക്ഷിച്ച്‌  ഒലയുടെ സര്‍വ്വീസ് ലാഭകരമാണെന്നതാണ് യാത്രക്കാരെ ഓണ്‍ലൈന്‍ ഓട്ടോയിലേക്ക് ആകര്‍ഷിക്കുന്നത്. നാലു കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് ഓണ്‍ലൈന്‍ ഓട്ടോ വന്‍ലാഭമാണെന്ന് യാത്രക്കാര്‍ പറയുന്നു. ബെംഗളൂരുവിലുള്ള ചെറിയൊരു ശതമാനം ഓട്ടോകള്‍ മാത്രമാണ് ‘ഒല’ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടള്ളതെങ്കിലും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സാധാരണ ഓട്ടോ സര്‍വീസിനേക്കാള്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വ്വീസ് ലാഭകരമാണെന്ന് ഡ്രൈവര്‍മാരും പ്രതികരിക്കുന്നു.

രാജീവ് മെഹര്‍ഷി പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ  പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി രാജീവ് മെഹര്‍ഷി ഇന്ന്  അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് മെഹര്‍ഷിക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. ശശികാന്ത് ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് മെഹര്‍ഷിയെ നിയമിക്കുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് രാജീവ് മെഹര്‍ഷി. . രണ്ട് വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഗസ്റ്റ് 30 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ സിഎജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഝാര്‍ഖണ്ഡില്‍ പടക്ക ശാലയില്‍ സ്ഫോടനം;8 മരണം

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍  അഞ്ച് കരാറുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരും മരിച്ചതായാണ് വിവരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് ഇതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

ഫാ.ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്  ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി:  യെമനില്‍ നിന്നും ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്  ഇന്ത്യയിലെത്തും.  ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ഒരു   പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്.  ഭീകരരുടെ  പിടിയില്‍ നിന്നും മോചിതനായ ശേഷം ആദ്യമായാണ് ടോം ഉഴുന്നാലില്‍  ഇന്ത്യയിലെത്തുന്നത്. 2016 മാര്‍ച്ച്‌ നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ്  അദ്ദേഹത്തിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.

നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മത്സരിക്കാന്‍ തയ്യാര്‍:കമലഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ  വ്യക്തമായ സൂചന നല്‍കി  കമലഹാസന്‍ രംഗത്തെത്തി. നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും മുന്നണി ഉണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ […]

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ത്രിപുര: അഗര്‍ത്തലയില്‍  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിന്‍രാത് എന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇന്‍റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ടും, ഗണ മുക്തി പരിഷതും തമ്മിലുള്ള  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അഗര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു കുറച്ചു ദിവസങ്ങളായി ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് […]

കെജ്രിവാള്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയ ഉലകനായകന്‍ കമല്‍ ഹാസനെ കാണാന്‍  ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തുന്നു. ചെന്നൈയിലെത്തിയാണ് കെജ്രിവാള്‍  കൂടിക്കാഴ്ച നടത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല. കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി രൂപീകരവുമായി ബന്ധപ്പെട്ട കാര്യങ്ങളാകാം ചര്‍ച്ച ചെയ്യപ്പെടുകയെന്നു കരുതുന്നു. മുന്‍പ് കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.  

ജയിലില്‍ ഗുര്‍മീദ് സിംഗിന് ദിവസക്കൂലി 20 രൂപ

ഹരിയാന: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീദ് റാം റഹീം  സിംഗിന്‍റെ ജയിലിലെ ദിവസക്കൂലി ഇരുപതു രൂപ. ഹരിയാന ജയില്‍  ഉദ്യോഗസ്ഥരാണ് ഈ കാര്യം വ്യക്തമാക്കിയത്.  ജയിലിലെ പച്ചക്കറി ത്തോട്ടത്തിലാണ് ഗുര്‍മീദ് സിംഗിന് ജോലി. ജയിലിന് സമീപം 900 സ്ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ജോലികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് ജയില്‍  ഉദ്യോഗസ്ഥനായ കെ.പി. സിംഗ് പറഞ്ഞു. പച്ചക്കറികള്‍ നട്ടു വളര്‍ത്തലാണ് ഗുര്‍മീദിനെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി. ഗുര്‍മീദ് റാം റഹീം  സിംഗ ജയിലിലെ 1997 […]

ആണ്‍കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന് പതിമൂന്നുകാരിയായ മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന നല്‍ഗൊണ്ട സ്വദേശിയായ നരസിംഹയാണ് തന്‍റെ  മകളോട് കൊടും ക്രൂരത കാണിച്ചത്. മകള്‍ സ്കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് കൊലപ്പെടുത്താന്‍ കാരണം.  മകള്‍ വീട്ടിലെത്തിയ ഉടന്‍ ഇതിന്‍റെ  പേരില്‍ കുട്ടിയുടെ തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. പിന്നീട് കുട്ടിയുടെ മൃതദേഹം   തീയിടുകയായിരുന്നു. ശവസംസ്കാരത്തിന്  തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് […]