പണപ്പെരുപ്പം കൂടുന്നു, വളര്‍ച്ചാ നിരക്ക് ഇനിയും കുറയും- ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന്  റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നും പണപ്പെരുപ്പം കൂടുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.  7.3 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക  വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍  സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ട് വലിക്കുന്നത്. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും […]

ബിഎസ്‌എഫ് ക്യാമ്പ് ആക്രമണം;ഭീകരര്‍ ലക്ഷ്യമിട്ടത് വീമാനത്താവളം???

ശ്രീനഗര്‍: ചൊവ്വാഴ്ച ബിഎസ്‌എഫ് ക്യാമ്പിനു  നേരെയുണ്ടായ  ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെയും ബിഎസ്‌എഫിന്‍റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം ബിഎസ്‌എഫ് കേന്ദ്രം ആക്രമിച്ചതെന്നാണ്  ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍  കൊല്ലപ്പെടുകയും  മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ജെയ്ഷെ  മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് എന്ന വിഭാഗമാണ്  ആക്രമണത്തിനു പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിആര്‍പിഎഫ് സുരക്ഷയൊരുക്കുന്ന ശ്രീനഗര്‍ വിമാനത്താവളം […]

മോദിജിക്ക് വീണ്ടും ക്ഷേത്രം….

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. മീ​റ​റ്റി​ലെ സ​ര്‍​ദാ​ന​യി​ലാ​ണ്  പ്രധാനമന്ത്രിയുടെ അനുയായിയും കടുത്ത ആരാധകനുമായ ജെ പി സിങ്  ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് ഈ ​മാ​സം 23ന് ​ന​ട​ക്കു​മെ​ന്നും ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക്ഷേ​ത്ര ​നി​ര്‍മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും സിങ് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. ജലസേചന വകുപ്പില്‍ നിന്ന് അസിസ്റ്റന്‍റ് എന്‍ജിനീയറായി വിരമിച്ച അദ്ദേഹം  ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറമെ 100 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനും  പദ്ധതിയുണ്ട്. പ​ത്തു കോ​ടി രൂ​പ​യാ​ണ് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് […]

സ്വവര്‍ഗാനുരാഗിയെന്ന്​ ആരോപിച്ച്‌ വിദ്യാര്‍ഥിക്ക്​ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയെന്ന്​ ആരോപിച്ച്‌​ ഡല്‍ഹിയില്‍ 12ാം ക്ലാസ്​ വിദ്യാര്‍ഥിക്ക്​ ക്രൂരമര്‍ദ്ദനം.   ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം ഗണേഷ് നഗറിലേക്കു പോകുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വവര്‍ഗാനുരാഗിയെന്നു വിളിച്ചത്. ഇത് തര്‍ക്കത്തിലേക്ക് വഴിമാറി. എന്നാല്‍ സ്ഥലവാസികള്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. ബൈക്കിലെത്തിയവര്‍ പിരിഞ്ഞുപോയി. എന്നാല്‍ കുട്ടിയുടെ പിതാവിന്‍റെ  കടയിലേക്ക് അവര്‍ കൂടുതല്‍ ആളുകളുമായെത്തി കുട്ടിയെയും പിതാവിനെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദിക്കുകയായിരുന്നു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. […]

പിതാവി​ന്​ മകളെ സ്​നേഹിച്ചു കൂടെ…. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ഹണിപ്രീത് രംഗത്ത്

ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത്​ റാം റഹീം സിങ്ങി​ന്‍റെ  ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച്‌​ ഉയരുന്ന ആരോപണങ്ങള്‍ അടിസ്​ഥാന രഹിതമാണെന്നും ഹണിപ്രീത് ഇന്‍സാന്‍​ . പിതാവി​ന്​ മകളെ സ്​നേഹിച്ചു കൂടെയെന്നും സ്​നേഹപൂര്‍വം സ്​പര്‍ശിക്കുന്നതിന്​ എന്താണ്​ കുഴപ്പമെന്നും ഹണിപ്രീത്​ ചോദിച്ചു. നിയമോപദേശം ലഭിച്ചശേഷം താന്‍ പൊലീസില്‍ കീഴടങ്ങുമെന്നും ഹണിപ്രീത്​ പറഞ്ഞു. ഹണിപ്രീതും ഗുര്‍മീതുമായി അവിഹത ബന്ധമുണ്ടെന്ന് ഹണിപ്രീതിന്‍റെ  ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമറയ്ക്ക് മുമ്പിലെത്തി നിലപാട് വിശദീകരിക്കാന്‍ അവര്‍ തയ്യാറായത്. നാടുവിട്ടു എന്ന തരത്തില്‍  പ്രചരിക്കുന്ന വാര്‍ത്തകള്‍ […]

ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്നു മരണം

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നായിഡു നഗര്‍ സ്വദേശികളായ യാദുലുവും  കുഞ്ഞും കനത്തമഴയില്‍ മതിലിടിഞ്ഞ് വീണു പരിക്കേറ്റ്  ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ്   മരിച്ചത്.  ചാര്‍മിനാര്‍  സ്വദേശി  വൈദ്യുതാഘാതമേറ്റു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മഴയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് മുകളിലൂടെ വരെ വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്. ഗതാഗതം തടസപ്പെട്ടു.  നീണ്ട അവധിക്കുശേഷം തിരിച്ചെത്തിയ കുടംബങ്ങള്‍ പലയിടത്തും കുടുങ്ങിക്കിടന്നു. നാലര മുതല്‍ എട്ടര വരെ […]

സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ വിമാനത്താവളത്തിന് സമീപമുള്ള ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം നടത്തിയ  രണ്ട് ഭീകരരെ   സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെയാണ് നാല് ചാവേറുകള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ച്‌ ക്യാമ്പിലേക്ക് അതിക്രമിച്ച്‌ കടന്നത്.  ഉടന്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. സൈനികര്‍  മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ബി.എസ്.എഫിന്റേയും  രജപുത് റൈഫിള്‍സിന്‍റെയും കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തി പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. […]

പനാമ കേസ്; അമിതാഭ് ബച്ചനേയും കുടുംബത്തേയും ചോദ്യം ചെയ്തേക്കും

  ദില്ലി: പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനേയും കുടുംബത്തേയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് പ്രകാരം നൽകിയ നോട്ടീസിന് ബച്ചൻ കുടുംബം മറുപടി നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബച്ചൻ കുടുംബത്തിന്‍റെ  2004 മുതൽ വരെയുള്ള വിദേശ വരുമാനം സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച  അഞ്ഞൂറ് ഇന്ത്യക്കാരുടെ  പട്ടികയിൽ  ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും  ഐശ്വര്യ റായ് ബച്ചനും ഉൾപ്പെട്ടിട്ടുണ്ടെന്ന […]

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ ഡോ​ക്​​ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉയര്‍ത്തി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ ഡോ​ക്​​ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 60ല്‍​നി​ന്ന്​ 65 ആ​യി ​ഉയര്‍ത്തി.​ ആ​യു​ഷ്​ മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലും റെ​യി​ല്‍​വേ​യി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍, കേ​ന്ദ്ര ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗം ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ ബാ​ധ​ക​മ​ല്ല.  ഡോ​ക്​​ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വു ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. 1445 ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ പു​തി​യ തീ​രു​മാ​നം ഗു​ണ​ക​ര​മാ​കും. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ കേ​ന്ദ്ര സേ​നാ​വി​ഭാ​ഗ​ങ്ങ​ളാ​യ സി.​ആ​ര്‍.​പി.​എ​ഫി​ലും ബി.​എ​സ്.​എ​ഫി​ലും മെ​ഡി​ക്ക​ല്‍​ ഒാ​ഫി​സ​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 65 ആ​യി ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​സം റൈ​ഫി​ള്‍​സി​ലും 65 ആ​ക്കി. പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ പ​രി​ച​യ​സമ്പ​ന്ന​രാ​യ ഡോ​ക്​​ട​ര്‍​മാ​രു​ടെ സേ​വ​നം […]

മിഠായികളും പുകയിലയും ഒരുമിച്ച് വില്പന വേണ്ട:കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന  കടകളില്‍ മിഠായികളും, ചോക്ലേറ്റുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കരുതെന്നാണ് ദേശീയ ഹെല്‍ത്ത് മിഷന്‍റെ  പുതിയ നിര്‍ദേശം. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍   ഇക്കാര്യം ശ്രദ്ധിക്കണമെന്നും  ദേശീയ ഹെല്‍ത്ത് മിഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ കുമാര്‍ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു