മോദിജിക്ക് വീണ്ടും ക്ഷേത്രം….

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. മീ​റ​റ്റി​ലെ സ​ര്‍​ദാ​ന​യി​ലാ​ണ്  പ്രധാനമന്ത്രിയുടെ അനുയായിയും കടുത്ത ആരാധകനുമായ ജെ പി സിങ്  ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്.
ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് ഈ ​മാ​സം 23ന് ​ന​ട​ക്കു​മെ​ന്നും ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക്ഷേ​ത്ര ​നി​ര്‍മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും സിങ് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. ജലസേചന വകുപ്പില്‍ നിന്ന് അസിസ്റ്റന്‍റ് എന്‍ജിനീയറായി വിരമിച്ച അദ്ദേഹം  ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറമെ 100 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനും  പദ്ധതിയുണ്ട്.

പ​ത്തു കോ​ടി രൂ​പ​യാ​ണ് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  2015 ഫെ​ബ്രു​വ​രി​യി​ല്‍ മോ​ദി​യെ പ്ര​തി​ഷ്ഠ​യാ​ക്കി നി​ര്‍​മി​ച്ച ക്ഷേ​ത്രം ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ ഭ​ക്ത​ര്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കി​യി​രു​ന്നു.

prp

Related posts

Leave a Reply

*