മിഠായികളും പുകയിലയും ഒരുമിച്ച് വില്പന വേണ്ട:കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന  കടകളില്‍ മിഠായികളും, ചോക്ലേറ്റുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കരുതെന്നാണ് ദേശീയ ഹെല്‍ത്ത് മിഷന്‍റെ  പുതിയ നിര്‍ദേശം.

പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍   ഇക്കാര്യം ശ്രദ്ധിക്കണമെന്നും  ദേശീയ ഹെല്‍ത്ത് മിഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ കുമാര്‍ പറഞ്ഞു.

കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

prp

Related posts

Leave a Reply

*