ഇന്ത്യക്കെതിരെ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിക്കിമിലെ ഡോംഗ്ലോംഗില്‍ ഉടലെടുത്ത സംഘര്‍ഷത്തിനുപിന്നാലെ അതിര്‍ത്തിക്കടുത്ത് ചൈന 800 സൈനികരെ കൂടി വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ -ഭൂട്ടാന്‍ – ചൈന ട്രൈ ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) 80 ടെന്റുകള്‍ നിര്‍മിച്ചാണ് 800 സൈനികരെ വിന്യസിച്ചതെന്ന് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

350 ഇന്ത്യന്‍ സൈനികരാണ് ട്രൈ ജംഗ്ഷനിലുള്ളത്. അതേസമയം, സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ചൈന തയ്യാറായില്ല. ഇന്ത്യന്‍ സൈനിക വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മില്‍ ട്രൈ ജംഗ്ഷനില്‍ മുഖാമുഖം വന്നിട്ട് ഏഴ് ആഴ്ചകള്‍ പിന്നിടുന്പോഴും പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്.

prp

Leave a Reply

*