നരേന്ദ്രമോദി പാലസ്തീനില്‍; 5 കരാറുകള്‍ ഒപ്പുവെയ്ക്കും

റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോര്‍ദാന്‍ രാജാവിന്‍റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ ഉള്‍പ്പടെ ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്‍റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോദി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് […]

തപാല്‍ പെട്ടിയില്‍ ജീവനുള്ള കടുവക്കുട്ടി!; ആശ്ചര്യപ്പെട്ട് അധികൃതര്‍- VIDEO

വ്യാജചരക്കുകള്‍ കണ്ടെത്താനുളള പരിശോധനയ്ക്കിടെ നീല പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോള്‍ മെക്സിക്കന്‍ അധികൃതര്‍ ശരിക്കും ഞെട്ടി. നായ മണം പിടിച്ചെത്തിയ പെട്ടിക്കുളളില്‍ ഒരു കടുവക്കുട്ടി. പെട്ടിക്കുള്ളില്‍ വിരിച്ചിരുന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്കിടയില്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു വംശനാശം നേരിടുന്ന ഈ ബംഗാള്‍ കുടവ. കടുവാക്കുട്ടിക്ക് ശ്വാസം കിട്ടാനായി പെട്ടിയില്‍ അവിടിവിടെ ചെറുദ്വാരങ്ങളിട്ടിരുന്നു.   ഉടന്‍ തന്നെ മൃഗ ഡോക്ടറെ വരുത്തി അധികൃതര്‍ ഈ സാധു മൃഗത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പിന് കടുവാക്കുട്ടിയെ കൈമാറി. പശ്ചിമ മെക്സിക്കോയിലെ […]

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി- VIDEO

തായ്ലന്‍ഡ്: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച്‌ കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. കാഷായ വസ്ത്രധാരിയായ സന്യാസി  പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച്‌ സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. അതേസമയം ‘ദൃശ്യങ്ങള്‍ […]

കറുത്ത നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

കറുത്ത നിറവും നീലക്കണ്ണുകളും ചുരുണ്ട മുടിയും…  ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന മനുഷ്യനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള  നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്‍റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച്‌ കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്.   മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്‍റെ അവസാന […]

ലോകസഞ്ചാരത്തിന് പണം കണ്ടെത്താന്‍ സ്വന്തം നീലച്ചിത്രം നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തി രണ്ടുപേര്‍

ജീവിതം പലരും ആസ്വദിക്കുന്നത് പല രീതിയിലാണ്. ഇവിടെ ഇതാ രണ്ടുപേര്‍ തങ്ങളുടെ ജീവിതം ലോകം ചുറ്റിക്കറങ്ങാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനായി പണം കണ്ടെത്തുന്നതോ സ്വന്തമായി നീലച്ചിത്രം നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിയും. മൂന്നര പൗണ്ട് കൊടുത്താല്‍ ഇവരുടെ സെക്സ് വീഡിയോ കാണാനാകും. ഇവരാണ് 23-കാരിയായ കിമ്മും കാമുകന്‍ 28-കാരന്‍ പോളോയും. ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇവര്‍ പരിചയപ്പെട്ടത്.  ഇരുവരുടെയും സുഹൃത്തായ യുവതിയാണ് ഇവരെ ഒരുമിപ്പിച്ചത്. ജീവിതത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന ഇരുവരും അതോടെ കൂടുതല്‍ അടുത്തു. പിന്നീട് പ്രണയത്തിലായി. സ്വയം […]

ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചു

അമേരിക്ക : ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്കിന്‍റെ ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് പറന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിലാണ് ഭീമന്‍ റോക്കറ്റിന്‍റെ വിക്ഷേപണം നടന്നത്. ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ […]

ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യാന്‍ റോബോട്ടുകള്‍- VIDEO

ജപ്പാനിലെ റോബോര്‍ട്ട് കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യുന്നത് റോബോര്‍ട്ടുകള്‍. സോയര്‍ എന്ന റോബോര്‍ട്ട് ആണ് ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം. . ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത് വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്കാന്‍ ചെയ്തതിന് ശേഷമാണ്. ഉപഭോക്താക്കളോട് ഇടപെഴകാനും ഈ ഒറ്റക്കൈയ്യന്‍ മിടുക്കനാണ്. അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത് മനുഷ്യന്‍ ചെയ്യുന്നതിലും തന്മയത്തത്തോടെയാണ്. ആറ് ഡ്രിങ്ക്കള്‍ കൂടി കോഫിയ്ക്ക് പുറമെ സോയര്‍ വിതരണം ചെയ്യും. എന്തായാലും […]

കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമില്ല; തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബീജിംഗ്: രോഗിയായ കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമടയ്ക്കാന്‍ ഗതിയില്ലാതെ തെരുവില്‍ മുലപ്പാല് വില്‍ക്കുകയാണ്  ഒരമ്മ. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്‍റെയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്‍റെത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു.   ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ […]

ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

ഹ്യൂസ്റ്റണ്‍: മലയാളി സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ എഞ്ചിനീയറായ മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഞായറാഴ്ച്ച രാവിലെ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.   2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട് ഹൂസ്റ്റണില്‍ നൃത്ത്യവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി

രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി

ലണ്ടന്‍:  രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടിഷ് ഭരണകൂടം അനുമതി നല്‍കി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്‌. എഫ്.ഇ.എ, ന്യുകാസില്‍ ഫേര്‍ട്ടിലിറ്റി സെന്‍ററിനാണ് അനുമതി നല്‍കിയത്. മയോക്ലോണിക് എപിലെപ്സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയുകയെന്നതാണ് പുതിയ ലക്ഷ്യം മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യം […]