നരേന്ദ്രമോദി പാലസ്തീനില്‍; 5 കരാറുകള്‍ ഒപ്പുവെയ്ക്കും

റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോര്‍ദാന്‍ രാജാവിന്‍റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ ഉള്‍പ്പടെ ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം.

വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്‍റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോദി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ മുഖാറ്റയില്‍ ഗംഭീര സ്വീകരണമൊരുക്കിയിരിക്കുകയാണ് പലസ്തീന്‍.  ഏകദേശം അഞ്ചോളം കരാറുകളാണ് ഇന്ത്യയും പലസ്തീനും ഒപ്പുവെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായെല്ലാം ബന്ധപ്പെട്ട് കരാര്‍ ഒപ്പിടുമെന്നാണ് സൂചന.

 

 

 

 

prp

Related posts

Leave a Reply

*