തപാല്‍ പെട്ടിയില്‍ ജീവനുള്ള കടുവക്കുട്ടി!; ആശ്ചര്യപ്പെട്ട് അധികൃതര്‍- VIDEO

വ്യാജചരക്കുകള്‍ കണ്ടെത്താനുളള പരിശോധനയ്ക്കിടെ നീല പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോള്‍ മെക്സിക്കന്‍ അധികൃതര്‍ ശരിക്കും ഞെട്ടി. നായ മണം പിടിച്ചെത്തിയ പെട്ടിക്കുളളില്‍ ഒരു കടുവക്കുട്ടി.

പെട്ടിക്കുള്ളില്‍ വിരിച്ചിരുന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്കിടയില്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു വംശനാശം നേരിടുന്ന ഈ ബംഗാള്‍ കുടവ. കടുവാക്കുട്ടിക്ക് ശ്വാസം കിട്ടാനായി പെട്ടിയില്‍ അവിടിവിടെ ചെറുദ്വാരങ്ങളിട്ടിരുന്നു.

 

ഉടന്‍ തന്നെ മൃഗ ഡോക്ടറെ വരുത്തി അധികൃതര്‍ ഈ സാധു മൃഗത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പിന് കടുവാക്കുട്ടിയെ കൈമാറി.

പശ്ചിമ മെക്സിക്കോയിലെ ജലീസ്ക്കോയില്‍ നിന്ന് ബുക്ക് ചെയ്തിരിക്കുന്ന പാ‍ഴ്സല്‍ ക്വറീട്ടെറോ പ്രവിശ്യയിലേക്കായിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു പാ‍ഴ്സല്‍ തപാല്‍ ഓഫീസിലെത്തിയത്. എന്തായാലും അപ്രതീക്ഷിത അതിഥിയെ പാ‍ഴ്സലയച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ് അധികൃതര്‍

Related posts

Leave a Reply

*