മെക്സിക്കോയില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറി; മരണസംഖ്യ 79 കടന്നു

മെക്‌സിക്കോ: മെക‌്സിക്കോയിലെ ലാലിപാനില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 79 ആയി.  66 പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരുകുട്ടിയുമുണ്ട്. വെള്ളിയാഴ്ച കുഴലില്‍നിന്ന് ഗാസൊലീന്‍ ശേഖരിക്കാന്‍ ബക്കറ്റും കാനുമായി എത്തിയവരാണ് ദുരന്തത്തിനിരയായത്. അഗ്‌നിശമനസേനയുടെ നിരവധി ഫയര്‍ ടാങ്കുകളെത്തിയാണ് തീയണച്ചത്. നിരവധിപേര്‍ അപകട സമയം പ്രദേശത്തുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മെക്സിക്കോ സിറ്റിയില്‍നിന്ന് 105 കിലോമീറ്റര്‍ അകലെ ഹിഡാല്‍ഗോയിലാണ് ദുരന്തം. പ്രസിഡന്‍റ് ആന്ദ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ സഹായങ്ങളും അദ്ദേഹം […]

മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു

മെക്‌സിക്കോ സിറ്റി: അച്ഛനും അമ്മയും ഒരുമിച്ച് കുളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുള്ള കുട്ടി എട്ട് മാസം പ്രായമായ കുഞ്ഞിനെ വെടിവച്ചു. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ  ബാലപീഡനത്തിന് കേസെടുത്തു. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. തങ്ങളുടെ പക്കല്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും ഹോട്ടലില്‍ […]

ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യതലയോട്ടികളും തിരിച്ചറിയല്‍ കാര്‍ഡുകളും

മെക്‌സിക്കോ സിറ്റി: കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്‍. 166 മനുഷ്യതലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്തുനിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍ ഇവ കണ്ടെടുത്ത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച്‌ ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നില്‍ കൂട്ടമരണമാണെന്നാണ് […]

പാരച്യൂട്ടില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി : പാരാഗ്ലൈഡിങ്ങില്‍ ഏര്‍പ്പെട്ട രണ്ടുപേര്‍ തമ്മില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ച്‌ നിലത്തു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റി സ്വദേശിനിയായ ഉര്‍സുല ഹെര്‍ണാണ്ടസ് (47) എന്ന യുവതിയാണ് മരിച്ചത്. പ്യൂര്‍ട്ടോ എസ്കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടം.  ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരു പാരച്യൂട്ടുകളും കൂട്ടിയിടിക്കുകയായിരുന്നു. നിലം പതിച്ച ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ ഇരുവരും ചേര്‍ന്നാണ് പാരച്യൂട്ടുകള്‍ വാടകയ്ക്ക് എടുത്തത്.   പാരാഗ്ലൈഡിങ്ങിനായി കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്പനി […]

തപാല്‍ പെട്ടിയില്‍ ജീവനുള്ള കടുവക്കുട്ടി!; ആശ്ചര്യപ്പെട്ട് അധികൃതര്‍- VIDEO

വ്യാജചരക്കുകള്‍ കണ്ടെത്താനുളള പരിശോധനയ്ക്കിടെ നീല പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോള്‍ മെക്സിക്കന്‍ അധികൃതര്‍ ശരിക്കും ഞെട്ടി. നായ മണം പിടിച്ചെത്തിയ പെട്ടിക്കുളളില്‍ ഒരു കടുവക്കുട്ടി. പെട്ടിക്കുള്ളില്‍ വിരിച്ചിരുന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്കിടയില്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു വംശനാശം നേരിടുന്ന ഈ ബംഗാള്‍ കുടവ. കടുവാക്കുട്ടിക്ക് ശ്വാസം കിട്ടാനായി പെട്ടിയില്‍ അവിടിവിടെ ചെറുദ്വാരങ്ങളിട്ടിരുന്നു.   ഉടന്‍ തന്നെ മൃഗ ഡോക്ടറെ വരുത്തി അധികൃതര്‍ ഈ സാധു മൃഗത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പിന് കടുവാക്കുട്ടിയെ കൈമാറി. പശ്ചിമ മെക്സിക്കോയിലെ […]

മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ സഞ്ചാരികളെത്തിയ ബസ് മറിഞ്ഞു  12 പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. അമേരിക്ക, ഇറ്റലി, സ്വീഡന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.