ചന്ദ്രഗ്രഹണത്തിനിടയില്‍ ആകാശത്ത് അന്യഗ്രഹ പേടകം- video

   152 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിന്  ബുധനാഴ്ച  കോടിക്കണക്കിനാളുകളാണ് സാക്ഷിയായത്. നീലയും ചുമപ്പും നിറങ്ങളില്‍ കാണപ്പെട്ട ചന്ദ്രന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.   ഇതിനിടെ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അന്യഗ്രഹ പേടകത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.   24 മണിക്കൂറിനുള്ളില്‍ 40,000 പേരാണ് ഈ വീഡിയോ കണ്ടത്. ചന്ദ്രനെ മറികടന്ന് പറക്കുന്ന പേടകത്തിന്‍റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.    അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന സത്യം വ്യക്തമാക്കുന്നതാണ് വീഡിയോ എന്ന് ഇതിനു താഴെ കമന്‍റ് ചെയ്ത […]

സൗദിയില്‍ സ്ത്രീകള്‍ക്ക് ഇനി റസ്റ്റോറന്‍റുകളിലും ജോലി ചെയ്യാം

സൗദി അറേബ്യ: സ്ത്രീ​ക​ള്‍​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് അയവുവരുത്താന്‍ ആരംഭിച്ച സൗ​ദി ഭ​ര​ണ​കൂ​ടം പുതിയ തീരുമാനങ്ങളിലേക്ക്. രാജ്യത്തെ  16 റസ്റ്റോറന്‍റുകളില്‍ സ്ത്രീകള്‍ക്കും തൊഴില്‍ ചെയ്യാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കി. ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയാകും നിയമിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്‍റെ  ചുവടുപിടിച്ചാണ് രാജ്യത്ത് നിര്‍ണായക മാറ്റങ്ങള്‍ […]

വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 68കാരനായ ബല്ലാര്‍ട്ട്  ഏറെക്കാലമായി  വിഷാദ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നെന്ന് ക്യൂബന്‍ ഓദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടില്‍ നിരവധി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്‍റെ ചികിത്സയിലായിരുന്നു. കാസ്ട്രോയുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്ന ഡയസ് ബല്ലാര്‍ട്ട് ‘ഫിഡലിറ്റോ’ എന്നും അറിയപ്പെട്ടിരുന്നു. ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്ന ഡയസ് ബല്ലാര്‍ട്ട് സോവിയറ്റ് […]

‘പദ്മാവത് വീണ്ടും പ്രതിസന്ധിയില്‍

മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന്‍റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.  രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ […]

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ക്രൈസ്റ്റ് ചര്‍ച്ച്‌:  അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി  മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.  ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക. ആറ് […]

‘ഒന്ന് കുളിച്ചിട്ടു വരാം..’; വൈറലായി എലിയുടെ തേച്ചുകുളി- VIDEO

മനുഷ്യരെ മറ്റ് മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കുളിച്ച്‌ വൃത്തിയായി നടക്കുന്നതും അതിലൊന്നാണ്. എന്നാല്‍, കുളിച്ച്‌ കുട്ടപ്പന്മാരാകുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യം. ബാത്ത്റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച്‌ ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് എലിയുടെയും കുളി. പെറുവിലെ ഒരു വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നാണ് വിശ്വസിക്കുന്നത്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച്‌ കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്. ഡിജെയായ ഹോസെ […]

ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കി; ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു- VIDEO

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്‍റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു ഇലക്‌ട്രോണിക്സ് മാര്‍ക്കറ്റില്‍ ഫോണ്‍ വാങ്ങാനായി യുവതിയ്ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചു. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്‍റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

കൊക്കൊക്കോളയില്‍ പുഴുക്കള്‍; പന്ത്രണ്ടുകാരി ആശുപത്രിയില്‍

ഇറ്റലി: കൊക്കൊക്കോളയില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കോള കഴിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലേക്കൊഴിച്ച കോളയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. ഇതിനകം തന്നെ കാനില്‍ നിന്ന് രണ്ടു കവിള്‍ കോള കുട്ടി കുടിച്ചിരുന്നു. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിക്ക് അപകടകരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഇതുവരെ മറ്റു ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. കാനില്‍ നിന്ന് കണ്ടെത്തിയ പുഴുക്കളെ വിധഗ്ധ പരിശോധനയ്ക്കായി സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. നേരത്തെ, ഇളനീരി […]

വീടിന് തീപ്പിടിച്ച്‌ 7 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ദുബായ്: ഫുജൈറയില്‍ വീടിന് തീപ്പിടിച്ച്‌ ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റോള്‍ ദാനയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചത്. ഇന്ന്‍  പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മാതാവാണ് തീപിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രക്ഷാ സംഘം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. വിവരം അറിയാന്‍ വൈകിയതാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കനത്ത പുക ശ്വസിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. […]

പരിഭ്രാന്തിയിലായ ജനങ്ങളെ അമ്പരപ്പിച്ച് വിമാനത്തിന്‍റെ സാഹസിക ലാന്‍ഡിങ്- VIDEO

ബെര്‍ലിന്‍: ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ട വിമാനത്തിന്‍റെ സാഹസിക ലാന്‍ഡിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ശക്തമായ കാറ്റിനെയും മറികടന്ന് അതിസാഹസികമായി ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ താഴന്നപ്പോഴും കാറ്റിന്‍റെ ശക്തിയില്‍ വിമാനം വശങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്പോട്ടറില്‍ പതിഞ്ഞ ഈ സാഹസിക ലാന്‍ഡിങിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ […]