നിതീഷ് കുമാര്‍ തന്നെ വേട്ടയാടാന്‍ പ്രേതത്തെ തുറന്നു വിട്ടെന്ന് തേജ് പ്രതാപ് യാദവ്

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിക്കും എതിരെ വിചിത്ര ആരോപണവുമായി ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ നിതീഷ് പ്രേതത്തെ തുറന്നു വിട്ടെന്നാണ് തേജ് പ്രതാപിന്‍റെ ആരോപണം. ദേശ്രത്ന മാര്‍ഗിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മന്ത്രിയായിരുന്നപ്പോഴും അതിനു ശേഷവും തേജ് പ്രതാപ് താമസിച്ചിരുന്നത്. പിന്നീട് നിതീഷുമായുള്ള സഖ്യം തെറ്റിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം പോയ […]

ഈ നടിയെ ഓര്‍മയുണ്ടോ..; താരം ഇപ്പോള്‍ എവിടെ..?

ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്‍റെ മകന്‍ ജിഷ്ണുവും ഭരതന്‍റെ മകന്‍ സിദ്ധാര്‍ത്ഥുമായിരുന്നു പ്രധാന കഥാപാത്രങ്ങളിലെത്തിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്‍റെയും മാതൃത്വത്തിന്‍റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. ഭാവന എന്ന നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്. എന്നാല്‍ നമ്മള്‍ എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. രേണുകാ മേനോന്‍ ആണ് ആ നായിക. നമ്മളിലെ പാട്ടുകളെല്ലാം ഹിറ്റായതിനൊപ്പം തന്നെ രേണുകയും ശ്രദ്ധ […]

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്‍റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.    

ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ അവതരിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ

ന്യൂയോര്‍ക്ക്:  ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് എത്തുന്നു. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളെ ലക്ഷ്യമാക്കിയാണു ഫെയ്സ്ബുക്കിന്‍റെ പുതിയ നീക്കം. ത്രീഡി ഷെയര്‍ ചെയ്യാന്‍ നേരത്തെ കഴിയുമായിരുന്നെങ്കിലും അത് അത്ര ഫലപ്രദമായിരുന്നില്ല. ത്രീഡി രൂപങ്ങളെ പല കോണുകളില്‍ നിന്നു കാണാനും, സ്പര്‍ശനത്തിലൂടെ അവയില്‍ മാറ്റങ്ങള്‍ വരുത്താനും ചലിപ്പിക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

കാലിനടിയില്‍ നാരങ്ങാത്തോട് വച്ചുറങ്ങൂ; മാറ്റം ഒരുദിനം കൊണ്ട്

നാരങ്ങ നല്‍കുന്ന ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ നല്ലത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും നല്ലതാണ്. നിറം വര്‍ദ്ധിയ്ക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലതിനും ഏറെ ഗുണകരമാണിത്. അതുപോലെ നാരങ്ങാത്തോട് പാദത്തിന്‍റെ അടിയില്‍ വെക്കുന്നതും നല്ലതാണ്. സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി. പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു […]

പെറുവില്‍ ബസ്സപകടം; 44 പേര്‍ മരിച്ചു

പെറു : പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേ‍യിലുണ്ടായ ബസപകടത്തില്‍ 44 പേര്‍ മരിച്ചു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇത് കുന്നുകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.    അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസം പാന്‍ അമേരിക്കന്‍ ഹൈവേയിലുണ്ടായ […]

എറണാകുളത്ത് സ്ത്രീ മരിച്ച നിലയില്‍

കൊച്ചി: പനങ്ങാട് മരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് ചാത്തമ്മേല്‍ ജെസി (52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ വീടിന് പിറകിലായിരുന്നു മൃതദേഹം.  മുഖത്ത് പാടുകളുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.    

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഇനി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.  മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിരിച്ചറിയില്‍ രേഖയില്‍ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല. ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പര്‍ കുട്ടിക്ക് ആധാര്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് […]

മുടിയഴകിന് ചില പൊടിക്കൈകള്‍

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […]

അകാലനര തടയാന്‍ എളുപ്പമാര്‍ഗം

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. മുടിയിലെ മെലാനില്‍ എന്നവസ്തുവിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്നപദാര്‍ത്ഥം.അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.വെള്ളത്തിന്‍റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്ബര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇടവരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരംകണ്ടെത്താന്‍ സാധിച്ചെന്നു […]