കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കരുത്

രണ്ടു നേരമാണു സാധാരണ മലയാളികളുടെ കുളി. എന്നാല്‍ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ട്. നമ്മള്‍ പലപ്പോഴും തലയില്‍ നിന്നു വെള്ളമൊഴിച്ചാണു കുളി തുടങ്ങുന്നത്. എന്നാല്‍ കുളിക്കുമ്ബോള്‍ തലയില്‍ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുത് എന്നാണ് പറയുന്നത്. പ്രത്യേകിച്ചു തണുത്ത വെള്ളത്തില്‍ കുളിക്കുമ്ബോള്‍. കാരണം ശിരസില്‍ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുര്‍വേദപ്രകാരം കുളി തുടങ്ങുമ്ബോള്‍ ആദ്യം പാദത്തില്‍ നിന്നു വെള്ളം ഒഴിച്ചു തുങ്ങണം എന്നു പറയുന്നു. മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തേണ്ടതു മുതുകാണ്. കുളിച്ചാല്‍ പനി, […]

ഗര്‍ഭധാരണം നീണ്ടുപോകാനുള്ള കാരണങ്ങള്‍

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോള്‍ തന്നെ എല്ലാവരും ചോദിച്ച്‌ തുടങ്ങും വിശേഷമായില്ലേ എന്ന്. അത്രക്കധികം പ്രാധാന്യമാണ് കുടുംബ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല ദമ്പതികളും ഗര്‍ഭധാരണം താമസിപ്പിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിനെ ഉടനേ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് എന്ന് നോക്കാം. ആരോഗ്യകാരണങ്ങള്‍ ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും. […]

ബാസ്സോടിക്കുന്നതിനിടെ മൊബൈല്‍ ‘റിപ്പയര്‍’ ചെയ്ത് ഡ്രൈവര്‍- VIDEO

കോട്ടയം: നിരവധി ആനുകാലിക സംഭവങ്ങളാണ് നമ്മള്‍ സോഷ്യല്‍ മീഡിയകളിലൂടെ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലില്‍ നിന്ന് കയ്യെടുത്ത് തന്‍റെ മൊബൈലില്‍ കയ്യോടിക്കുന്ന ഡ്രൈവര്‍. ശ്രദ്ധ പൂര്‍ണമായും മൊബൈല്‍ സ്ക്രീനില്‍. രണ്ടുകയ്യുംവിട്ട് മൊബൈലില്‍ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയായിരുന്നു. കുമളി ഡിപ്പോയിലെ കെ.എല്‍ 157780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം. കോട്ടയം മീഡിയ എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ഒരംഗം പങ്കുവച്ച വീഡിയോ പിന്നീട് ചര്‍ച്ചയാവുകയും അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെ […]

ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച്‌ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ്​ വധത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന്​ സാംസ്​കാരിക […]

‘എല്ലാവര്‍ക്കും വൈദ്യുതി’; കേന്ദ്രത്തിന്‍റെ സൗഭാഗ്യ സ്കീം ഇരുട്ടില്‍

ന്യൂഡല്‍ഹി:  രാജ്യത്തെ എല്ലാവര്‍ക്കും വൈദ്യുതി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സൗഭാഗ്യ സ്കീം പാതി വഴിയില്‍.  2019-തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍, അടുത്ത നാലു വര്‍ഷമെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുമെന്നാണ് ഫാക്‌ട്ചെക്കര്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി നടപ്പില്‍ വന്ന് നാലു മാസത്തിനിടെ 2.6 ദശലക്ഷം വീടുകള്‍ വൈദ്യുതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ 230 ദശലക്ഷം പേര്‍ക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു അതേസമയം  രാജ്യത്തെ 78 ശതമാനം വീടുകളിലും വൈദ്യൂതീകരണം […]

കല്യാണത്തലേന്ന് വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: വിവാഹത്തിന്‍റെ തലേ ദിവസം വരനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് വരന്‍ അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കാനിരുന്നതാണ്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരെ പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

വായ്പ്പുണ്ണ്‍ മാറ്റാം ഞൊടിയിടയില്‍

ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്.  ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. <>  മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്. <>  ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച്‌ മിക്സ് ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം […]

പൊരിവെയിലത്ത് പപ്പടം വിറ്റുനടന്ന്‍ ഹൃത്വിക് റോഷന്‍; അമ്പരന്ന്‍ അരാധകരും

പൊരിവെയിലത്ത് പപ്പടം വിറ്റു നടക്കുന്ന ആളെ ശ്രദ്ധിച്ചപ്പോഴാണ് ആള്‍ക്കാര്‍ക്ക് ആളെ പിടികിട്ടിയത്. സാക്ഷാല്‍ ഹൃത്വിക് റോഷന്‍. താരത്തെ കണ്ടതും ജനം അമ്പരന്നു.  പൊരിവെയിലത്ത് ക്ഷീണിതനായി സൈക്കിളില്‍ റോഡില്‍ അലഞ്ഞു നടക്കുകയാണ് ബോളിവുഡിന്‍റെ പ്രിയതാരം. ജയ്പൂരിലെ തിരക്കുള്ള റോഡില്‍ വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഹൃത്വിക് സൈക്കിളില്‍ എത്തിയത്. ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹൃത്വിക്കിന്‍റെ കിടിലന്‍ മേക്ക് ഓവര്‍. ബിഹാറില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30 എന്ന സിനിമ പറയുന്നത്. താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായെത്തിയ […]

മഞ്ഞപ്പടയുടെ ആരാധകരായി വാട്ടര്‍ ടാങ്കും

വീടിനുമുകളിലെ കുടിവെള്ള ടാങ്കിനുവരെ മഞ്ഞനിറവും ബ്ലാസ്റ്റേഴ്സ് ലോഗോയും പൂശി ആരാധകരാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്  മഞ്ഞപ്പട ഫാന്‍സ്.   ഐഎസ്‌എല്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആരാധകര്‍ പങ്കുവെച്ചതാണ് ഈ ബ്ലാസ്റ്റേഴ്സ് സ്പെഷല്‍ വാട്ടര്‍ ടാങ്ക് ചിത്രം. ഐഎസ്‌എല്‍ ഇക്കുറി സീസണില്‍ അഞ്ചാം സ്ഥാനത്ത് ടീം എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ടീമിന് നിര്‍ണ്ണായകമാണുതാനും.

‘എന്തുമാത്രം സാധ്യതകളുണ്ടെന്ന് ചിന്തിക്കാതെ അത്തരം സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്’: ഭാവന

ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്‍റെ സ്ഥാനം തെളിയിച്ച നടിയാണ്  ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമ എന്നത് എന്നും തന്‍റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡ ചിത്രം തഗരുവാണ് വിവാഹശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം. ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്ത […]