ആദ്യ കടമ്ബ കടന്ന് എരുമേലി വിമാനത്താവള പദ്ധതി; റണ്‍വേ അനുയോജ്യമെന്നു കണ്ടെത്തി റിപ്പോര്‍ട്ട്

എരുമേലി ∙ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെന്ന സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് വന്നതോടെ ആദ്യഘട്ടത്തിലുണ്ടായ കടമ്ബ കടന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ പ്രതികൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേയിലാണ് റണ്‍വേ അനുയോജ്യമെന്നു കണ്ടെത്തിയത്. എരുമേലി- തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റണ്‍വേ സാധ്യമാക്കുകയെന്നു സൂചനയുണ്ട്. 2,600 ഏക്കറില്‍ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിര്‍മിക്കുക. മൊട്ടക്കുന്നുകള്‍ മാത്രമുള്ള പ്രദേശമായതിനാല്‍ നിര്‍മാണച്ചെലവു കുറയും. റബര്‍ എസ്റ്റേറ്റായതിനാല്‍ പരിസ്ഥിതി […]

അന്ന് എല്ലാവരും മോദിയെ വിമര്‍ശിച്ചു, ഇന്ന് ഗുണഫലം അനുഭവിക്കുന്നു; കാന്‍സ് ചലച്ചിത്രോത്സവ വേദിയില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ നടന്‍ മാധവന്‍

ന്യൂഡല്‍ഹി: കാന്‍സ് ചലച്ചിത്രവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ നടന്‍ മാധവന്‍. ഭരണത്തില്‍ വന്ന സമയത്ത് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ആരംഭിച്ച ഡി ബി ടി പദ്ധതിയെ സൂചിപ്പിച്ചാണ് മാധവന്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതിയാണിത്. പദ്ധതി ആരംഭിച്ച സമയത്ത് സ്മാര്‍ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത കര്‍ഷകര്‍ക്ക് എങ്ങനെ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുമെന്നും ഇവര്‍ എങ്ങനെ ആധുനിക രീതിയിലുള്ള പണമിടപാടുകള്‍ നടത്തുമെന്നും പലരും […]

പെട്രോള്‍ വാങ്ങാന്‍ പണമില്ല: ലങ്കന്‍ മന്ത്രി

കൊളംബോ: കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയില്‍ പെട്രോള്‍ വാങ്ങാന്‍ പണമില്ലെന്ന്‌ ഊര്‍ജമന്ത്രി കാഞ്ചന വിജെസെകേര പറഞ്ഞു. മാര്‍ച്ച്‌ 28ന്‌ പെട്രോള്‍ വീപ്പകളുമായി കപ്പല്‍ ലങ്കന്‍ തീരത്ത്‌ എത്തി. എന്നാല്‍, ഇതുവാങ്ങാന്‍ വിദേശനാണ്യം രാജ്യത്ത്‌ ശേഷിക്കുന്നില്ല. ജനങ്ങള്‍ പെട്രോളിനായി വരിനില്‍ക്കുന്നത്‌ അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ജനുവരിയില്‍ വാങ്ങിയ പെട്രോളിന്റെ 5.3 കോടി ഡോളര്‍ (ഏകദേശം 412 കോടിയിലധികം രൂപ ) നല്‍കാനുണ്ട്‌. കടം വീട്ടാതെ പെട്രോള്‍ നല്‍കാന്‍ ഷിപ്പിങ് കമ്ബനി വിസമ്മതിച്ചു. വ്യാഴാഴ്‌ചയോടെ പണം കൈമാറാനുള്ള ശ്രമം നടക്കുകയാണെന്നും […]

മഴ മാറി; പകല്‍വെളിച്ചത്തില്‍ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്

തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്. ആദ്യം പാറമേക്കാവാണ് കരിമരുന്നിന് തിരി കൊളുത്തിയത്. പാറമേക്കാവിന്റെ വെടിക്കെട്ട് ഏകദേശം ആറ് മിനിറ്റോളം നീണ്ടു. പതിവ് പോലെ തന്നെ മൂന്ന് കതിന ആദ്യം പൊട്ടിച്ചുകൊണ്ടായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. ഇതിന് ശേഷമാണ് തിരുവമ്ബാടി ദേശത്തിന്റെ വെടിക്കെട്ട് നടന്നത്. 2.40 ഓടെയാണ് തിരുവമ്ബാടിയുടെ വെടിക്കെട്ട് ആരംഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു […]

സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എച്ച്‌എന്‍എല്ലിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. “എച്ച്‌എന്‍എല്‍ കേരളത്തിന്റെ കൂടി സ്വത്താണ്. അത് പ്രവര്‍ത്തനമാരംഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൗകര്യങ്ങള്‍ വഴിയാണ്. സ്ഥാപനം കേന്ദ്രം കൈയ്യൊഴിഞ്ഞാല്‍ അത് കേരളത്തിന് സ്വന്തമാകേണ്ടതാണ്. ഇവിടെ വ്യവസായം തുടങ്ങാന്‍ തര്‍ക്കത്തിന് നില്‍ക്കാതെ സ്ഥലം വിട്ടുനല്‍കിയവര്‍ കാണിച്ചുതന്നത് വലിയ […]

സില്‍വര്‍ലൈന് പച്ചക്കൊടി; പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയെന്ന് മുഖ്യമന്ത്രി

Photo:twitter തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഭാവി കേരളത്തിനുള്ള ഈടുവയ്‌പ്പ്. പദ്ധതിയുടെ പുതിയ രൂപരേഖ റയില്‍വേ മന്ത്രാലയത്തിന്റെ പരിഗണയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും […]

വിജയ് ബാബു എവിടെയെന്ന സൂചന ലഭിച്ചെന്ന് പോലീസ്

Photo: Facebook കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു എവിടെയുണ്ടെന്ന സൂചന ലഭിച്ചെന്നും ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും പോലീസ് വൃത്തങ്ങള്‍. കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു പോലീസിന് അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അതില്‍ വീഴ്ച വരുത്തിയതിനാല്‍ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. പാസ്‌പോര്‍ട്ട് […]

ധോണിയുടെ അവസാന കളി, സഞ്ജുവിന് രണ്ടാമനാകാനുള്ള കളി

ഒന്നാമതാകാനുള്ള രണ്ടാം സ്ഥാനത്തിന് വേണ്ടി രാജസ്ഥാന്‍ ഇന്നിറങ്ങുന്നു പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം സ്ഥാനത്തിനായി ഇറങ്ങുന്നു. ഇപ്പോഴുള്ള മൂന്നാം സ്ഥാനം, നാലാം സ്ഥാനം ആകാന്‍ ഡെല്‍ഹി- മുംബൈ കളി കാരണമായേക്കുമെങ്കിലും, അതു കൊണ്ട് പ്ലേ ഓഫില്‍ കാര്യമില്ല. ഇന്ന് ചെന്നൈയെ തോല്‍പ്പിച്ചു രണ്ടാം സ്ഥാനം ഉറപ്പിച്ചാല്‍, പ്ലേ ഓഫില്‍ ഒരു കളി കൂടുതല്‍ കിട്ടും എന്ന ഉറപ്പുണ്ട്. സഞ്ജുവും സങ്കക്കാരയും ഒരു വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ന് ഏറ്റ്മുട്ടുന്നത് […]

‘തിങ്കളാഴ്ച്ച 12 മണിക്ക് സൗകര്യമൊരുക്കണം’ ; പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.

ആ കുറവ് സി ഐ ടി യുവിന് ഇല്ല; കെ എസ് ആര്‍ ടി സിയില്‍ ശമ്ബളം നല്‍കാന്‍ തീരുമാനിച്ച ദിവസം ഗതാഗതമന്ത്രിയെ കടന്നാക്രമിച്ച്‌ ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസില്‍ ഇന്ന് ശമ്ബളം വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ ശമ്ബളവിതരണത്തിനായി മാനേജ്മെന്റ് 50 കോടി രൂപ ഓവര്‍ ഡ്രാഫ്ട് എടുത്തു. സര്‍ക്കാര്‍ സഹായത്തിന് കാത്തിരിക്കാതെ ശമ്ബളവിതരണം ചെയ്യാനാണ് കെഎസ്‌ആര്‍ടിസി മാനേജ്മെന്റിന്റെ തീരുമാനം. 30 കോടി രൂപ സര്‍ക്കാരില്‍ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേര്‍ത്താണ് ഇന്ന് മുതല്‍ ശമ്ബളവിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് ശമ്ബളം വിതരണം ചെയ്യുക. ഇന്ന് വൈകിട്ട് തുടങ്ങുന്ന ശമ്ബളവിതരണം നാളെ വൈകിട്ടോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം, […]