കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍ രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തിക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്‍റുകള്‍. വിമര്‍ശനം അതിര് കടന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ആരോപണങ്ങള്‍ തുടങ്ങിയത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് […]

പരിഭ്രാന്തി പരത്തി പുള്ളിപ്പുലി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലി കൂട്ടിലായി

കല്‍പ്പറ്റ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ പാട്ടവയലില്‍ വീട്ടിനുള്ളിയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. വീട്ടിച്ചുവട് വില്ലന്‍ രാഹിനിന്‍റെ വീട്ടിനുള്ളിലാണ് മൂന്നുവയസുള്ള പുലിയെ കണ്ടെത്തിയത്. വയനാട് അതിര്‍ത്തി പ്രദേശമാണ് പാട്ടവയല്‍. വീട്ടിലെ മുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയ നിലയിലായിരുന്നു പുലി. ബന്ധുവിന്‍റെ കല്യാണത്തിന് പോയ രാഹിനും കുടുംബവും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കിടക്കയില്‍ കിടന്നുറങ്ങുന്ന പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ടതോടെ പുലി കട്ടിലിനടിയിലേക്ക് പതുങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ മുന്‍വാതില്‍ പുറത്തുനിന്നു കുറ്റിയിടുകയും പൊലീസിനേയും വനപാലകരേയും […]

ഹണിട്രാപ്പില്‍ പെടുത്തി കൊലപാതകം; റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും ഡ്രൈവറും അറസ്റ്റില്‍

വിജയവാഡ: ജനുവരി 31 ന്‌ വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന്‍റെ പിന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. തെലുങ്ക് ചാനലായ എക്‌സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്. കടമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നും പോലീസ് അറിയിച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് ഇയാളെ കൊല ചെയ്തത്. സംഭവത്തെ തുടര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെ പൊലീസ് […]

മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും, 15 ല​ക്ഷം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ​യല്ല: രാ​ഹു​ല്‍ ഗാ​ന്ധി

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്കും ജ​ന​ങ്ങ​ളു​ടെ ഭൂ​മി പിടിച്ചെ​ടു​ത്ത് ത​ങ്ങ​ളു​ടെ വ്യ​വ​സാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ട്നാ​യി​ക്കി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് റി​മോ​ര്‍​ട്ട് കണ്‍​ട്രോ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഒഡീഷയി​ലെ ക​ല​ഹാ​ന്ദി ഭ​വ​നാ​പ​ട്ട​ണ​ത്തി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ പങ്കെടുത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാഹുല്‍ “മോ​ദി നി​ങ്ങ​ള്‍​ക്ക് റ​ഫാ​ല്‍ ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് നി​ങ്ങ​ള്‍​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും. പാ​വ​പ്പെ​ട്ട​വ​രെ സഹാ യി​ക്കാ​ന്‍ മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ത​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത് […]

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളൊന്നുമില്ല. രാജ്യത്ത് ഏറെ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ഇന്ത്യയില്‍ ചെറിയൊരു […]

സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു […]

എല്ലാ തമിഴ് നടന്മാരുടെയും സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ ഈ നടന്മാരൊന്നും എന്‍റെ സിനിമകള്‍ കാണാറില്ല: മമ്മൂട്ടി

മമ്മൂട്ടിയും സാധനയും മത്സരിച്ച് അഭിനയിച്ച റാമിന്‍റെ ‘പേരന്‍പ്’ തിയേറ്ററുകളില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വികടന്‍ അവാര്‍ഡ്‌സില്‍ മമ്മൂട്ടിയും സംവിധായകന്‍ റാമും നടി അഞ്ജലിയും പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകരായി എത്തിയത് മിര്‍ച്ചി ശിവയും സതീഷും ആയിരുന്നു. മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള സംസാരം കേള്‍ക്കുമ്പോള്‍ ദേഷ്യപ്പെടുന്ന പോലെയാണെന്നും ചെറിയ പേടി തനിക്കുണ്ടെന്നും ശിവ പറഞ്ഞു. നിരവധി ചോദ്യങ്ങളുമായാണ് മമ്മൂട്ടിയുടെ അടുത്തേക്ക് ശിവയും സതീഷും എത്തിയത്. തമിഴ് സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു മമ്മൂട്ടിയോട് മിര്‍ച്ചി ശിവ ചോദിച്ചത്. […]

തെ​ലു​ങ്ക് സീ​രി​യ​ല്‍ താ​രം നാ​ഗ ത്സാ​ന്‍​സി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ താ​രം നാ​ഗാ ഝാ​ന്‍​സി (21) ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാറ്റിലാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫ്ലാറ്റില്‍ നടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാപ്രസാദ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി അകന്ന ബന്ധുവായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നു. പ്രണയം തകര്‍ന്നതില്‍ മനംനൊന്താകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ […]

ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികള്‍, ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്ന് ബ്രാഹ്മണസഭ

ന്യൂഡല്‍ഹി: ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് ബ്രാഹ്മണ സഭ. റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും അഡ്വ. ശേഖര്‍ നാഫ്‌ഡേ സുപ്രീംകോടതിയില്‍ വാദിച്ചു. അതേസമയം, ഹിന്ദു മതാചാര നിയമത്തിന്‍റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. […]

വെടിക്കെട്ടില്‍ തടസ്സമില്ല; തൃശൂര്‍ പൂരം വെടിക്കെട്ട് ഇത്തവണ മാറ്റമില്ലാതെ നടത്തും

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തു. വെടിക്കെട്ടിന്‍റെ അന്തിമ അനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കും. പുറ്റിങ്ങല്‍ ദുരന്തതിനു ശേഷം തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ അവസാനനിമിഷമാണ് വെടിക്കെട്ടിന് അനുമതി ലഭിക്കാറുള്ളത്.ഇത്തവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എം.എല്‍.എകൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പെ പ്രത്യേകയോഗം വിളിച്ചത്. അതോടൊപ്പം ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടറെ […]