അങ്കമാലി : ആദിവാസികളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ഡെന്റല്‍ ക്ലിനിക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള സ്കറിയ ആന്റണി മെമ്മോറിയല്‍ വാഗണ്‍ വീല്‍ റോട്ടറി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു . കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ആദിവാസികളില്‍ കൂടുതലായി കണ്ടുവരുന്ന ഓറല്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഡെന്റല്‍ ക്ലിനിക് സജ്ജമാക്കുന്നത്. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ പദ്ധതിയ്ക്കായി വിനിയോഗിക്കും. അങ്കമാലി […]
Category:
പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തീരുമാനം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. മാര്‍ച്ച് 10-ാം തീയതിക്കുളളില്‍ സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാമെന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 4, 5 തീയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് സിപിഎം കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാനും ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും […]
‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ പുറത്ത് വന്നു
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാകുന്ന ‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ പുറത്തു വന്നു. നവാഗതന് അശോക് ആര്. ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തില്‍ പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്, ആദ്യ രാജീവ്, ആരാം ജിജോ, അയാന് ജീവന്, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മിക്കുന്ന ഈ […]
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിത്താലി രാജും ടി20 സ്ക്വാഡിനെ ഹര്‍മ്മന്‍പ്രീത് കൗറും നയിക്കും. ഏകദിന സ്ക്വാഡില്‍ യാസ്തിക ഭാട്ടിയയ്ക്കും ശ്വേത വര്‍മ്മയ്ക്കും ആദ്യമായി അവസരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഏഴു മുതല്‍ 17 വരെയാണ് ഏകദിന പരമ്ബര നടക്കുന്നത്. ടി20 മത്സരങ്ങള്‍ മാര്‍ച്ച് 20, 21, 23 തീയ്യതികളില്‍ അരങ്ങേറും.
‘പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും’: റിജില്‍ മാക്കുറ്റി
തിരുവനന്തപുരം: ജനപക്ഷം സെക്യുലര്‍ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായി പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇന്ന് യു.ഡി.എഫിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി […]
പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന് സലിം കുമാര്‍
കൊച്ചി: ( 27.02.2021) പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന് സലിം കുമാര്‍. വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ബൈകിന് വേണ്ടി മകന് നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ ബൈകില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും സലിംകുമാര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നതെന്നും സലിംകുമാര്‍ വിശദീകരിക്കുന്നു.പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇന്ന് ഭാര്യക്ക് ഒരു പനിവന്നാല്‍ […]
ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടയ്ക്കന്‍ നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍, നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ടാണ് […]
പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയമിക്കും, കേരള പൊലീസിനെ ബൂത്തിന് പുറത്തും -ടീക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയമിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ഇവിടങ്ങളില്‍ കേരള പൊലീസിന്റെ സേവനം ഒഴിവാക്കും. ബൂത്തിന് പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക. കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും വരും സര്‍ക്കാരിനെയോ നിലവിലെ സര്‍ക്കാരിനെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന് സംരക്ഷിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികളാകരുതെന്നും ടീക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാതി മത കാര്യങ്ങള്‍ ദുരുപയോഗം […]
പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്കാന്; വിടി ബല്‍റാം
കൊച്ചി: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ നാല് ഏക്കര്‍ ഭൂമി പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്കാന് എന്ന് ബല്‍റാം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് തലസ്ഥാനത്ത് നാലേക്കര്‍ സര്‍ക്കാര്‍ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നല്കാന് പിണറായി വിജയന് ഗവണ്മെന്റിന് […]
ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി
ന്യൂദല്‍ഹി : രാജ്യത്ത് ഫാസ്റ്റ് ടാഗ് ഏര്‍പ്പെടുത്തിയത് വഴി ടോള്‍ പിരിവ് ഇനത്തില്‍ പ്രതിദിനം 104 കോടിയോളം വരുമാനം ഉണ്ടാകുന്നതായി ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ). കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം 100 കോടിയോളം വരുമാനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 25നാണ് ഏറ്റവും കുടുതല്‍ ടോള്‍ നികുതി ലഭിച്ചത്. 103.94 കോടിയാണ് ഈ ഇനത്തില്‍ ലഭിച്ചത്. പ്രതിദിനം 64.5 ലക്ഷം ട്രാന്‍സാക്ഷനുകളാണ് നടക്കുന്നതെന്നും എന്‍എച്ച്ഐ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം പുതിയ ഫാസ്റ്റ് ടാഗ് ഉപഭോക്താക്കള്‍ കൂടി ചേര്‍ന്നിട്ടുണ്ട്. മുമ്ബത്തെ […]