കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍ രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തിക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്‍റുകള്‍. വിമര്‍ശനം അതിര് കടന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്.

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ആരോപണങ്ങള്‍ തുടങ്ങിയത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നുമുള്ള വിമര്‍ശനങ്ങളും ശക്തമായപ്പോഴാണ് മറുപടിയുമായി ഭാഗ്യലക്ഷ്മി എത്തിയത്. നിരവധിപേര്‍ ഇത്തരത്തില്‍ മുടി മുറിച്ച് നല്‍കാറുണ്ടെന്നും അുപ്പോഴൊന്നും പ്രശ്‌നമില്ലാത്തവര്‍ ഇപ്പോള്‍ തനിക്ക് നേരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ വ്യക്തിഹത്യ ആണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെന്നും അവര്‍ പറയുന്നു.

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുള്ളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ടെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. താന്‍ അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും താരം പറയുന്നു.

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി താനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ്. അതുകൊണ്ടാണല്ലോ എന്‍റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണ് ഇതെന്നും ഭാഗ്യലക്ഷ്മിയുടെ കുറിപ്പില്‍ പറയുന്നു.

prp

Related posts

Leave a Reply

*