കൊച്ചി: സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്നും സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍ സാധിക്കാത്തതിന്‍റെ ഉദാഹരണമാണ് ഫെമിനിച്ചിയെന്ന അഭിസംബോധനയെന്നും ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. ആ വാക്ക് ഒരു നിഘണ്ടുവിലുമില്ല. അങ്ങനെയെങ്കില്‍ പുരുഷനെ എന്താണ് വിളിക്കേണ്ടത്? വിധവ എന്ന വാക്ക് സ്ത്രീക്കുണ്ട്. എന്നാല്‍ വൈധവ്യത്തിലൂടെ പോകേണ്ടി വരുന്ന പുരുഷന് ഒരു വാക്കില്ല. ഈ അവസ്ഥയില്‍ സ്ത്രീയാകട്ടെ പുരുഷനാകട്ടെ ഒരേ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്. ഇനിയൊരിക്കലും പുനര്‍ജീവിതത്തിലേക്ക് കടന്നു […]
Tag: bagyalakshmi
കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍ രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തിക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്‍റുകള്‍. വിമര്‍ശനം അതിര് കടന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ആരോപണങ്ങള്‍ തുടങ്ങിയത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് […]


