നിര്‍ദേശം ലംഘിച്ച്‌ വിദേശികളും പൊങ്കാലയ്ക്ക് എത്തി; കോവളത്തെ സ്വകാര്യ റിസോര്‍ട്ടിനെതിരെ നടപടിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പൊങ്കാലയ്ക്ക് വിദേശികളെ എത്തിക്കരുതെന്നും അവര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ പിന്നീട് തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ […]

എറണാകുളത്തും കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

എറണാകുളം: ( 09.03.2020) സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. ഇറ്റലിയില്‍ നിന്ന് അച്ഛനും അമ്മക്കും ഒപ്പം എത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. […]

പ​ഞ്ചാ​ബി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച തി​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. അ​മൃ​ത്സ​റി​ലെ ഗു​രു​നാ​നാ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡേ​ക്ട​ര്‍​മാ​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. പ്രാ​ഥ​മി​ക ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്. ഇ​രു​വ​രും ഇ​പ്പോ​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ്. ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​ന്പി​ളു​ക​ള്‍ ര​ണ്ടാ​മ​തും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 31 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൊറോണ; ലണ്ടനിലേയും സിങ്കപ്പൂരിലേയും ഫെയ്‌സ്ബുക്ക് ഓഫീസുകള്‍ അടച്ചു

ലണ്ടന്‍: കൊലയാളി കൊറോണ വൈറസ് ദിനം പ്രതി നിയന്ത്രാണാധീതമായി പരടരുകയാണ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു.സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സിംഗപ്പൂരിലെ മറീന വണ്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് വെള്ളിയാഴ്ചയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ച്‌ പൂട്ടിയെന്നും മാര്‍ച്ച്‌ 13 വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും കമ്ബനി […]

പക്ഷിപ്പനി; കോഴിക്കോട് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാന്‍ തീരുമാനം. ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും . കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ,രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും കൊന്നൊടുക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട് . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി […]

ഹര്‍ഭജ​െന്‍റ സ്വപ്​ന ടെസ്​റ്റ്​ ഇലവനില്‍ മൂന്ന്​ ഇന്ത്യന്‍ താരങ്ങള്‍; ഒരു പാക്​ താരവും

ഇന്ത്യന്‍ ക്രിക്കറ്റിലെ ഓഫ്​ സ്​പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങ്​ ത​​െന്‍റ ഏറ്റവും മികച്ച ടെസ്റ്റ്​ ഇലവ​​നെ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇ.എസ്​.പി.എന്‍ ക്രിക്കിന്‍ഫോക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ താരം ത​​െന്‍റ സ്വപ്​ന ടെസ്റ്റ്​ ഇല​വനെ പ്രഖ്യാപിച്ചത്​. ഓസ്​ട്രേലിയയുടെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളായിരുന്ന റിക്കി പോണ്ടിങ്ങായിരിക്കും ഭാജിയുടെ ടീമിനെ നയിക്കുക. ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട്​ ഓപണര്‍ വീരേന്ദര്‍ സെവാഗാണ്​​ ഓപണര്‍. ഓസ്​ട്രേലിയയുടെ ഇതിഹാസ ബാറ്റ്​സ്​മാന്‍ മാത്യൂ ഹെയ്​ഡന്‍​ കൂട്ടിനുണ്ടാകും​. പിന്നാലെ മൂന്നും നാലും സ്ഥാനങ്ങളിലായി ബാറ്റിങ്ങിനെത്തുക ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും സചിന്‍ […]

‘കര്‍ണ്ണനി’ലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; പുത്തന്‍ മേക്കോവറില്‍ രജിഷയും ധനുഷും

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കര്‍ണ്ണന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടന്‍ ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴില്‍ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ ഒരുങ്ങുന്നു എന്നതിന് തെളിവാണ് പുറത്ത് വന്ന ചിത്രങ്ങള്‍. പരിയേറും പെരുമാള്‍ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു. ജാതി വ്യവസ്ഥയെയും ദലിത് രാഷ്ട്രീയവും വളരെ […]

കോവിഡ്​ -19; പൊതുപരിപാടികളും ഒത്തുകൂടലും ഒഴിവാക്കി വ്യോമസേന

ന്യൂഡല്‍ഹി: കൊറോണ വൈറസ്​ പടരുന്ന സാഹച​ര്യത്തില്‍ പൊതുപരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കി ഇന്ത്യന്‍ വ്യോമസേന. കൊറോണ പടരുന്ന മറ്റു രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നത്​ ഒഴിവാക്കാനും വ്യോമസേന പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്ത്​ 30ലധികം പേര്‍ക്ക്​ കൊ​േറാണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ വ്യോമ​േസനയുടെ തീരുമാനം. ഹോളി ആഘോഷങ്ങളെല്ലാം റദ്ദാക്കി. കൂടാതെ ആളുകള്‍ ഒത്തുകൂടുന്ന മാളുകളിലും സിനിമ തിയറ്റുകളിലും പോകരുതെന്നും നിര്‍ദേശം നല്‍കി. പ്രഭാത പരേഡുകളില്‍ ജവാന്‍മാര്‍ക്ക്​ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന്​ പരിശോധിക്കണം. ഏതെങ്കിലും തരത്തിലുള്ള […]

സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാദ്ധ്യമങ്ങള്‍ മാറിയെന്ന് ബോദ്ധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കലാപത്തെ സംബന്ധിച്ച നിരവധി […]

കലാഭവന്‍ മണി വിടവാങ്ങിയിട്ട് 4 വര്‍ഷം..!!!

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച്‌ പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. മറ്റൊരു നടനും ലഭിക്കാത്ത യാത്രയയപ്പ് ആയിരുന്നു മലയാളികള്‍ അദ്ദേഹത്തിന് നല്‍കിയത്. അത്രകണ്ട് അദ്ദേഹം […]