കലാഭവന്‍ മണി വിടവാങ്ങിയിട്ട് 4 വര്‍ഷം..!!!

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച്‌ പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു.

മറ്റൊരു നടനും ലഭിക്കാത്ത യാത്രയയപ്പ് ആയിരുന്നു മലയാളികള്‍ അദ്ദേഹത്തിന് നല്‍കിയത്. അത്രകണ്ട് അദ്ദേഹം മലയാള മനസില്‍ ചേക്കേറിയിരുന്നു. നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ പോലും മുഴങ്ങിക്കേട്ടു. ആടിയും പാടിയും അഭിനയിച്ചും സാധാരണകകരോട് അവരില്‍ ഒരാളെന്ന രീതിയില്‍ പെരുമാറിയും പച്ചമനുഷ്യനായി അദ്ദേഹം ജീവിച്ചു, മരിച്ചു. ഇത്ര പെട്ടന്ന് പോകേണ്ട ആളായിരുന്നില്ല മണിച്ചേട്ടന്‍ എന്ന് പറയാത്ത മലയാളികള്‍ ഉണ്ടാകില്ല.

prp

Leave a Reply

*