യമഹ തങ്ങളുടെ മുഴുവന്‍ ഇരുചക്ര വാഹനങ്ങളും ബിഎസ് 6ലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

ഏപ്രില്‍ മുതല്‍ രാജ്യത്തെ വാഹനങ്ങള്‍ ഭാരത് സ്റ്റേജ് 6ലേക്ക് മാറുന്നതിന് മുന്‍പ് തന്നെ യമഹ തങ്ങളുടെ മുഴുവന്‍ ഇരുചക്ര വാഹനങ്ങളും ബിഎസ് 6ലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. 125 സിസി സ്‌കൂട്ടറുകള്‍ മുതല്‍ 250 സിസി മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള മറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുമെന്നുമാണ് വിവരം.

അതോടൊപ്പം തന്നെ സലൂട്ടോ ആര്‍എക്സ്, സലൂട്ടോ, എസ്‌ഇസഡ്-ആര്‍ആര്‍ വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളുകളും ഫാസിനോ, റേ-ഇസഡ്‌ആര്‍ സ്‌കൂട്ടറുകളും വിപണി വിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.നിലവില്‍ . 66,430 രൂപ (ഫാസിനോ 125 എഫ്‌ഐ) മുതല്‍ 1.46 ലക്ഷം (വൈഇസഡ്‌എഫ്-ആര്‍15) രൂപ വരെയാണ് വിവിധ യമഹ ഇരുചക്ര വാഹനങ്ങളുടെ വില.

prp

Leave a Reply

*