ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കി ഇന്ത്യന്‍ വ്യോമസേന. കൊറോണ പടരുന്ന മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും വ്യോമസേന പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
രാജ്യത്ത് 30ലധികം പേര്‍ക്ക് കൊേറാണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വ്യോമേസനയുടെ തീരുമാനം. ഹോളി ആഘോഷങ്ങളെല്ലാം റദ്ദാക്കി. കൂടാതെ ആളുകള്‍ ഒത്തുകൂടുന്ന മാളുകളിലും സിനിമ തിയറ്റുകളിലും പോകരുതെന്നും നിര്‍ദേശം നല്‍കി.
പ്രഭാത പരേഡുകളില്‍ ജവാന്‍മാര്‍ക്ക് പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തൊട്ടടുത്ത മിലിട്ടറി ആശുപത്രിയില്‍ ചികിത്സ തേടണം. രോഗബാധിതരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരുണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ പരിേശാധന നടത്തണം. കൂടാതെ ഇറാന്‍, ഇറ്റലി, സിംഗപ്പൂര്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരെയും ഭയപ്പെടുത്താനല്ല നിര്‍ദേശമെന്നും ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനാണെന്നും വ്യോമസേന കേന്ദ്രങ്ങള്‍ അറിയിച്ചു.

