കൊറോണ; ലണ്ടനിലേയും സിങ്കപ്പൂരിലേയും ഫെയ്‌സ്ബുക്ക് ഓഫീസുകള്‍ അടച്ചു

ലണ്ടന്‍: കൊലയാളി കൊറോണ വൈറസ് ദിനം പ്രതി നിയന്ത്രാണാധീതമായി പരടരുകയാണ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു.സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

സിംഗപ്പൂരിലെ മറീന വണ്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് വെള്ളിയാഴ്ചയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്.

കൊറോണ സ്ഥിരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ച്‌ പൂട്ടിയെന്നും മാര്‍ച്ച്‌ 13 വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും കമ്ബനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാര്‍ക്ക് സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കൊറോണ സ്ഥരീകരിച്ചയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍ ഓഫീസും അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ ഒമ്ബത് വരെയാണ് ലണ്ടന്‍ ഓഫീസ് അടയ്ക്കുന്നത്.

ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്ബനി നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഫെസ്ബുക്ക് നേരത്തെ തന്നെ ഷാങ്ഹായ് ഓഫീസ് അടച്ചിരുന്നു.

.അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,774 കടന്നു. വൈറസ് ബാധമൂലം 3412 പേരാണ് മരിച്ചത്.55,997 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 41,365 പേരാണ് രോഗികളായി തുടരുന്നത്.

prp

Leave a Reply

*