ഹര്‍ഭജ​െന്‍റ സ്വപ്​ന ടെസ്​റ്റ്​ ഇലവനില്‍ മൂന്ന്​ ഇന്ത്യന്‍ താരങ്ങള്‍; ഒരു പാക്​ താരവും

ഇന്ത്യന്‍ ക്രിക്കറ്റിലെ ഓഫ്​ സ്​പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങ്​ ത​​െന്‍റ ഏറ്റവും മികച്ച ടെസ്റ്റ്​ ഇലവ​​നെ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇ.എസ്​.പി.എന്‍ ക്രിക്കിന്‍ഫോക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ താരം ത​​െന്‍റ സ്വപ്​ന ടെസ്റ്റ്​ ഇല​വനെ പ്രഖ്യാപിച്ചത്​.

ഓസ്​ട്രേലിയയുടെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളായിരുന്ന റിക്കി പോണ്ടിങ്ങായിരിക്കും ഭാജിയുടെ ടീമിനെ നയിക്കുക. ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട്​ ഓപണര്‍ വീരേന്ദര്‍ സെവാഗാണ്​​ ഓപണര്‍. ഓസ്​ട്രേലിയയുടെ ഇതിഹാസ ബാറ്റ്​സ്​മാന്‍ മാത്യൂ ഹെയ്​ഡന്‍​ കൂട്ടിനുണ്ടാകും​. പിന്നാലെ മൂന്നും നാലും സ്ഥാനങ്ങളിലായി ബാറ്റിങ്ങിനെത്തുക ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും സചിന്‍ ടെണ്ടുല്‍ക്കറും. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ജാക്വസ്​ കാലിസ്​ അഞ്ചാമനായി എത്തു​േമ്ബാള്‍ റിക്കി പോണ്ടിങ്​ ആറാമനായി കളത്തിലിറങ്ങും. ടീമി​​െന്‍റ വിക്കറ്റ്​ കീപ്പറായി ശ്രീലങ്കന്‍ ടീമിലെ എല്ലാവരുടെയും പ്രിയതാരം കുമാര്‍ സങ്കക്കാരയാണ്​ എത്തുക.

ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കും ഓള്‍റൗണ്ടറായി ടീമിലുണ്ട്​. പാകിസ്​താ​​െന്‍റയും ഓസ്​ട്രേലിയയുടെയും അപകടകാരികളായ പേസര്‍മാര്‍ ടീമിലുണ്ട്​. വസീം അക്രമും ഗ്ലെന്‍ മഗ്രാത്തുമാണത്​. ഓസ്​ട്രേലിയയുടെ തന്നെ സ്​പിന്‍ ഇതിഹാസം ഷെയ്​ന്‍ വോണും ടീമിലുണ്ട്​.

prp

Leave a Reply

*