നിര്‍ദേശം ലംഘിച്ച്‌ വിദേശികളും പൊങ്കാലയ്ക്ക് എത്തി; കോവളത്തെ സ്വകാര്യ റിസോര്‍ട്ടിനെതിരെ നടപടിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പൊങ്കാലയ്ക്ക് വിദേശികളെ എത്തിക്കരുതെന്നും അവര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ പിന്നീട് തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. നേരത്തെ വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രിയും നല്‍കിയ നിര്‍ദേശം.

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവരും മാറിനില്‍ക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുന്‍സുകളും നഗരത്തില്‍ ഉണ്ടാകും.

prp

Leave a Reply

*