ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

   ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച്‌ ഹ്യൂമേട്ടന്‍. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാലേട്ടനോടൊപ്പമുള്ള ഫോട്ടോ ഹ്യൂമേട്ടന്‍ ഫെയ്‌സ്ബുക്കിലിട്ട നിമിഷം തന്നെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.       സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]

വാഹനമിടിച്ച്‌​ പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍

തിരുവനന്തപുരം: വാഹനമിടിച്ച്‌​ പരിക്കേറ്റ്​ റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ്​ സംഭവമുണ്ടായത്​. ഇതി​​ന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ​പ്രചരിച്ചതോടെയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്​. പരിക്കേറ്റ്​ റോഡിന്​ നടുവിലാണ്​ വൃദ്ധ കിടന്നിരുന്നത്​. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ സഹായിക്കാനോ തയാറായില്ല. ആ സമയത്ത്​ റോഡിലുടെ പോയ പൊലീസുകാരാണ്​ ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്​. അപകടത്തെ കുറിച്ച്‌​ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവു​മ്പോള്‍ ആള്‍ക്കൂട്ടം കണ്ട്​ വാഹനം നിര്‍ത്തി […]

ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ കേസി​ന്‍റെ വിചാരണ രണ്ടാഴ്ചത്തേക്ക്​​ നീട്ടിയത്​. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം.  അതേസമയം  പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ്​ കേസ്​ […]

ഇനി സ്വന്തം മുഖമുള്ള ലോലിപോപ്പ് നുണഞ്ഞാലോ..

ലോലിപോപ്പ് വായില്‍വച്ച്‌ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലനിറത്തിലും മണത്തിലും വലുപ്പത്തിലും രുചിയിലും രൂപത്തിലുമൊക്കെയുള്ള ലോലിപോപ്പുകള്‍ ഇന്ന് കടകളില്‍ ലഭിക്കും. ഈ ലോലിപോപ്പിന് സ്വന്തം രൂപമാണെങ്കിലോ? അതും ഇപ്പോള്‍ സാധ്യമാണ്. പക്ഷെ ലണ്ടന്‍വരെ ചെല്ലണമെന്നു മാത്രം. ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടൈലറായ ഫയര്‍ഫോക്‌സാണ് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന രൂപത്തിലുള്ള ലോലിപോപ്പുകള്‍ ഉണ്ടാക്കി തരുന്നത്. സ്വന്തം രൂപം നുണയണമെന്ന് ആഗ്രഹിക്കുന്നയാര്‍ക്കും ഇത് പരീക്ഷിക്കാം. 3,600 രൂപയാണ് ഒരു ലോലിപോപ്പിന്‍റെ വില. സ്വന്തം രൂപത്തിലുള്ള ലോലിപോപ്പ് ഉണ്ടാക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ ഫോട്ടോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. […]

ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം

ദുബൈ:  ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ഇത്തവണ അടിച്ചത് ആറ് കോടിയുടെ ലോട്ടറി. ഇരുപത്തിയഞ്ചുകാരനായ ധനേഷ് ആണ് ഈ ഭാഗ്യവാന്‍. ധനേഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും. കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്‌ട്രീഷ്യനായി ജോലി നോക്കുകയാണ് ധനേഷ്. ഏതാനും ആഴ്ച മുന്‍പ് അവധിക്കായി കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനീഷിനെ തേടി ആറുകോടിയുടെ ഭാഗ്യം വരുന്നത്. ഇതാദ്യമായാണ് ധനീഷ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്. ആദ്യമായി എടുത്ത ടിക്കറ്റിന് […]

ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.    

മുഖസൗന്ദര്യത്തിന് തേനും നാരങ്ങനീരും മതി

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍  എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തിന് […]

മാമുക്കോയയുടെ ജീപ്പ് നിയന്ത്രണം വിട്ട് അപകടം, 2 പേരുടെ നില ഗുരുതരം

കോഴിക്കോട്: നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു രണ്ട് പേരുടെ നില ഗുരുതരം. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാമുക്കോയക്കും നിസാര പരുക്കേറ്റിട്ടുണ്ട്. തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. നടനും സുഹൃത്തുക്കളും മദ്യലഹരിയില്‍ ആയിരുന്നെന്ന് ആരോപണമുണ്ട്. അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. വാഹനമോടിച്ച റഷീദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ […]

മുഖ്യമന്ത്രിയെവിടെ എന്ന ചോദ്യവുമായി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്നു ദിവസമായി സഭയില്‍ മുഖ്യമന്ത്രിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. അതേസമയം,  സഭയെ അറിയിച്ചിട്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് മുഖ്യമന്ത്രി പോയതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, സഭയില്‍ എത്തേണ്ട ഗൗരവം മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗൂണ്ടകള്‍ക്കെതിരായ ഒാപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ സഭയെ […]

വഴിതെറ്റിയ ട്രെയിന്‍ യാത്രക്കാരുമായി പോയത് വേറെ റൂട്ടിലേക്ക്

ന്യൂഡല്‍ഹി: വഴിതെറ്റിയോടി ഇന്ത്യന്‍ റെയില്‍വേ. പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കെത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ഇന്നലെയാണ് സംഭവമുണ്ടായത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് ട്രെയിന്‍ മാറിയോടാന്‍ കാരണം. റൂട്ട് കണ്‍ട്രോളിലുണ്ടായിരുന്ന പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിയെന്നതിനു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷന്‍ എന്നാണ് സെറ്റ് ചെയ്തത്. 64464 നമ്പര്‍ ട്രെയിന്‍ ഇതോടെ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റും യാത്രക്കാരും റൂട്ട് മാറിയത് അറിഞ്ഞത് ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ്. അതേസമയം പിഴവു പറ്റിയെന്ന് മനസിലാക്കിയതോടെ […]